ചെന്നൈ: ശ്രീലങ്കയുടെ ഇതിഹാസ ക്രിക്കറ്റർ മുത്തയ്യ മുരളീധരനെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെന്നൈ അപ്പോളോ ഹോസ്പിറ്റലിൽ അഡ്മിറ്റായ താരത്തെ അടിയന്തരമായി ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി. ഐ.പി.എല്ലിൽ സൺറൈസേഴ്സ് ൈഹദരാബാദ് കോച്ചിങ് സംഘത്തിൽ അംഗമാണ് ടെസ്റ്റ് ക്രിക്കറ്റിലെ റെക്കോഡ് വിക്കറ്റ് വേട്ടക്കാരൻ.
എന്നാൽ താരത്തിന്‍റെ ആരോഗ്യനില ഗുരുതരമല്ലെന്നും ശനിയാഴ്ച ഹൈദരാബാദിന്‍റെ കളിക്കിടെ ഡഗ് ഔട്ടിൽ ഇരിക്കവേ വേദന അനുഭവപ്പെട്ടതിനാൽ കൊണ്ടുവന്നതാണെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
തിങ്കളാഴ്ച വൈകീട്ടോടെ ആശുപ്രതി വിടുന്ന താരത്തിന് ഐ.പി.എല്ലിൽ ബയോ ബബിൾ നിലനിൽക്കുന്നതിനാൽ ഒരാഴ്ചത്തെ ക്വാറന്‍റീനിന് ശേഷം മാത്രമേ ഹൈദരബാദ് ടീമിനൊപ്പം ചേരാനാകൂ. 49 കാരനായ താരം ടെസ്റ്റിൽ 800ഉം ഏകദിനത്തിൽ 534ഉം വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.