ചെന്നൈ: ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ശ്രീലങ്കൻ ഇതിഹാസ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരെൻറ ആരോഗ്യനില തൃപ്തികരം. കടുത്ത നെഞ്ചുവേദനയെ തുടര്‍ന്ന് തിങ്കളാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന താരത്തെ അടിയന്തര ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയിരുന്നു.
ഹൃദയ ധമനിയിലെ തടസ്സം ഒഴിവാക്കാന്‍ സ്റ്റെൻറ് വിജയകരമായി ഘടിപ്പിച്ചിട്ടുണ്ട്. തിങ്കളാഴ്ച വൈകീട്ടോടുകൂടി താരം ആശുപത്രി വിടുകയും ചെയ്തു.
താരത്തിെൻറ ആന്‍ജിയോപ്ലാസ്റ്റി വിജയകരമായി പൂര്‍ത്തിയായെന്നും ആരോഗ്യനിലയില്‍ ആശങ്കപ്പെടാനില്ലെന്നും അപ്പോളോ ആശുപത്രി അധികൃതര്‍ പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കി.
ഐ.പി.എല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിെൻറ ബൗളിങ് കോച്ചാണ് മുരളീധരന്. എന്നാൽ, ചികിത്സ കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുമോയെന്ന കാര്യം വ്യക്തമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.