‘എന്തൊരബദ്ധം’; ഹെൽമെറ്റ് മാറിയതിന് നസീം ഷാക്കെതിരെ പിഴ ചുമത്തി പാക് ക്രിക്കറ്റ് ബോർഡ്

യുവതാരം നസീം ഷാക്കെതിരെ മാച്ച് ഫീയുടെ 10 ശതമാനം പിഴ ചുമത്തി പാകിസ്താൻ ക്രിക്കറ്റ് ബോർഡ്. പാകിസ്താൻ സൂപ്പർ ലീഗിൽ ക്വെറ്റ ഗ്ലാഡിയേറ്റേഴ്സിന് വേണ്ടി കളിക്കവേ ധരിച്ച ഹെൽമെറ്റാണ് താരത്തിന് പണികൊടുത്തത്.

മുൾത്താൻ സുൽത്താൻസിനെതി​രായ മത്സരത്തിൽ 20 വയസുകാരനായ താരം ധരിച്ചത്, തന്റെ ബംഗ്ലാദേശ് പ്രീമിയർ ലീഗ് ക്ലബ്ബായ കോമില്ല വിക്ടോറിയൻസിന്റെ ഹെൽമെറ്റായിരുന്നു. പിസിബിയുടെ പെരുമാറ്റച്ചട്ടം അനുസരിച്ച്, തെറ്റായ ഹെൽമെറ്റ് ധരിച്ചതിന് നസീമിന് മാച്ച് ഫീയുടെ പത്ത് ശതമാനം പിഴ ചുമത്തി. ക്വെറ്റ ഗ്ലാഡിയേറ്റേഴ്സിനായി കളിക്കുന്ന നസീം ഷാ ടീമിലെയും ലീഗിലെയും വളർന്നുവരുന്ന യുവ പ്രതിഭകളിൽ ഒരാളാണ്.

അതേസമയം, ബി.പി.എല്ലിലെ ഹെൽമെറ്റ് ധരിച്ചിരിക്കുന്ന താരത്തിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ, ട്രോളുകളും മീമുകളുമായി നെറ്റിസൺസ് എത്തിയിട്ടുണ്ട്. 


Tags:    
News Summary - Naseem Shah fined by PCB for putting on 'wrong helmet'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.