കാബൂൾ: താലിബാൻ അധികാരമേറ്റ ശേഷം ആദ്യമായി ക്രിക്കറ്റ് പരമ്പരക്കൊരുങ്ങി അഫ്ഗാനിസ്താൻ. പാകിസ്താനുമായുള്ള ക്രിക്കറ്റ് മത്സരം സെ്പതംബർ 3 മുതൽ ആരംഭിക്കും. നേരത്തേ ശ്രീലങ്കയിൽ നടത്താനിരുന്ന പരമ്പര പാകിസ്താനിലാകും അരങ്ങേറുക. താലിബാൻ അധികാരമേറ്റേതാടെ അഫ്ഗാനിലെ ക്രിക്കറ്റ് ഭാവിയെക്കുറിച്ച് നിരവധി ആശങ്കകൾ ഉയർന്നിരുന്നു.
അഫ്ഗാൻ ക്രിക്കറ്റ് ബോർഡിന്‍റെ പുതിയ ആക്ടിങ് ചെയർമാനായി അഫ്ഗാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ മുൻ ചെയർമാൻ അസീസുല്ലാഹ് ഫാസിലിയെ ഞായറാഴ്ച തെരഞ്ഞെടുത്തിരുന്നു. എന്നാൽ ഇതിനിടയിൽ താലിബാൻ ക്രിക്കറ്റിനെ പിന്തുണക്കുമെന്ന് അഫ്ഗാൻ ക്രിക്കറ്റ് ബോർഡ് സി.ഇ.ഒ ഹാമിദ് ഷിൻവരി അറിയിച്ചിരുന്നു.
ഇന്ത്യൻ വാർത്ത ഏജൻസിയായ പി.ടി.ഐയോട് കാബൂളിൽ വെച്ച് സംസാരിക്കുകയായിരുന്നു ഹാമിദ് ഷിൻവരി.''താരങ്ങളും അവരുടെ കുടുംബവും സുരക്ഷിതരാണ്. താലിബാൻ ക്രിക്കറ്റ് ഇഷ്ടപ്പെടുന്നു. അവർ ഞങ്ങളെ തുടക്കം മുതൽക്കേ പിന്തുണക്കുന്നു. അവർ ഞങ്ങളുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നില്ല. ക്രിക്കറ്റ് മുന്നോട്ട് തന്നെ പോകും'' -ഷിൻവരി പറഞ്ഞു. നേരത്തെ നിശ്ചയിച്ച പോലെ സീരീസുകളും ഐ.പി.എല്ലും നടക്കുമെന്നും ട്വൻറി 20 ലോകകപ്പിൽ പെങ്കടുക്കുമെന്നും ഷിൻവരി അറിയിച്ചു. എന്നാൽ അഫ്ഗാൻ വനിത ടീമിനെച്ചൊല്ലി ഇപ്പോഴും ആശങ്ക നിലനിൽക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.