വെലിങ്ടൺ: ന്യൂസിലൻഡിനായി ക്രിക്കറ്റ് മൈതാനത്ത് വിജയങ്ങളേറെ തുന്നിയ ടെയ്ലർ പാഡഴിക്കുന്നു. നിലവിലെ ഹോം സീസണോടെ കളി മതിയാക്കുകയാണെന്ന് റോസ് ടെയ്ലർ പ്രഖ്യാപിച്ചു.
അടുത്ത മാസം ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലും പിറകെ ആസ്ട്രേലിയക്കും നെതർലൻഡ്സിനുമെതിരെ നടക്കുന്ന ഏകദിന പരമ്പരകളിലുംകൂടി കളിച്ചശേഷമാണ് വിടപറയുകയെന്ന് 37കാരൻ വ്യക്തമാക്കി.
ബംഗ്ലാദേശിനെതിരായ രണ്ടു ടെസ്റ്റുകളിലും കളിക്കുകയാണെങ്കിൽ 112 ടെസ്റ്റുകളെന്ന ഡാനിയൽ വെട്ടോറിയുടെ റെക്കോഡിനൊപ്പമെത്തും ടെയ്ലർ. 233 ഏകദിനങ്ങളും 102 ട്വന്റി20കളും കളിച്ചിട്ടുള്ള ടെയ്ലർ മൂന്നു ഫോർമാറ്റിലും 100 മത്സരങ്ങൾ പിന്നിട്ട ആദ്യ കിവി താരമാണ്.
110 ടെസ്റ്റിൽ 19 സെഞ്ച്വറിയടക്കം 7584 റൺസ്, 233 ഏകദിനങ്ങളിൽ 21 സെഞ്ച്വറിയടക്കം 8581 റൺസ്, 102 ട്വന്റി20കളിൽ ഏഴു ഫിഫ്റ്റിയടക്കം 1560 റൺസ് എന്നിങ്ങനെയാണ് ടെയ്ലറുടെ റെക്കോഡ്. ഏകദിനത്തിലും ട്വന്റി20യിലും 2006ലും ടെസ്റ്റിൽ 2007ലുമാണ് ടെയ്ലർ ന്യൂസിലൻഡ് ജഴ്സിയിൽ അരങ്ങേറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.