പാക് അധീന കശ്മീരിൽ ചാമ്പ്യൻസ് ട്രോഫിയുടെ പര്യടനം റദ്ദാക്കി ഐ.സി.സി

ന്യൂഡൽഹി: പാക് അധീന കശ്മീരിലെ ചാമ്പ്യൻസ് ട്രോഫിയുടെ പര്യടനം റദ്ദാക്കി ഐ.സി.സി. 2025 ചാമ്പ്യൻസ് ട്രോഫി കിരീടവുമായി സാർദു, മുറീ, മുസഫറാബാദ് എന്നി മേഖലകളിൽ പര്യടനം നടത്താൻ നിശ്ചയിച്ചിരുന്നു. ഇതാണ് ഇപ്പോൾ ഐ.സി.സി റദ്ദാക്കിയിരിക്കുന്നത്.

പാകിസ്താൻ ഈ സ്ഥലങ്ങളെ ചാമ്പ്യൻസ് ട്രോഫി പര്യടനം നടത്തുന്ന സ്ഥലങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയതിന് പിന്നാലെയാണ് ഐ.സി.സിയുടെ തീരുമാനം പുറത്ത് വന്നത്. ഇന്ത്യൻ ക്രിക്കറ്റ് ബോർഡായ ബി.സി.സി.ഐയുടെ എതിർപ്പിനെ തുടർന്നാണ് തീരുമാനം. കിരീടത്തിന്റെ പര്യടനം നവംബർ 16 മുതൽ 24 വരെ നടത്താനാണ് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് നിശ്ചയിച്ചിരുന്നത്.

എട്ട് ടീമുകൾ കളിക്കുന്ന ചാമ്പ്യൻസ് ട്രോഫി പാകിസ്താനിൽ ഫെബ്രുവരി-മാർച്ച് മാസങ്ങളിലായാണ് നടക്കുന്നത്. ചാമ്പ്യൻസ് ട്രോഫി മത്സരത്തിനായി പാകിസ്താനിലേക്ക് പോകില്ലെന്ന ഇന്ത്യയുടെ അറിയിപ്പോടെ ടൂർണമെന്റ് വിവാദത്തിലായിരിക്കുകയാണ്.

ഹൈ​ബ്രിഡ് രീതിയിൽ ടൂർണമെന്റ് നടത്തണമെന്നാണ് ഇന്ത്യയുടെ ആവശ്യം. എന്നാൽ, ഇത് അംഗീകരിക്കാൻ പാകിസ്താൻ തയാറായിട്ടില്ല. ചാമ്പ്യൻസ് ട്രോഫിക്കായി കറാച്ചിയിലേയും റാവൽപിണ്ടിയിലേയും സ്റ്റേഡിയങ്ങൾ നവീകരിക്കാൻ 17 ബില്യൺ രൂപയാണ് പാക് സർക്കാർ നൽകുന്നത്. ഇതിനിടയിലാണ് ടൂർണമെന്റിൽ നിന്നും പിന്മാറുമെന്ന ഇന്ത്യയുടെ പ്രഖ്യാപനം എത്തുന്നത്.

Tags:    
News Summary - No Champions Trophy tour in POK, ICC cancels Pak board's move amid row

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.