കൊച്ചി: കേരളത്തിൽ സ്വന്തം ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കാൻ നടപടികളുമായി കേരള ക്രിക്കറ്റ് അസോസിയേഷൻ (കെ.സി.എ) മുന്നോട്ട്. എറണാകുളം ജില്ലയിൽ അനുയോജ്യമായ സ്ഥലത്ത് 20 മുതൽ 30 വരെ ഏക്കർ ഭൂമി വാങ്ങി സ്റ്റേഡിയം നിർമിക്കാനാണ് പദ്ധതി. അങ്കമാലി, ആലുവ പ്രദേശങ്ങളാണ് പരിഗണനയിൽ. 250 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
ഭൂമി കണ്ടെത്തുന്ന ചുമതലയാണ് കെ.സി.എയുടേത്. ഫണ്ട് ബി.സി.സി.ഐ നൽകും. സ്ഥലം ലഭിക്കാൻ താൽപര്യപത്രം ക്ഷണിച്ച് കെ.സി.എ പരസ്യം നൽകിയിട്ടുണ്ട്. 40,000ത്തിലധികം കാണികൾക്ക് ഇരിക്കാൻ കഴിയുന്ന സ്റ്റേഡിയം യാഥാർഥ്യമായാൽ കൂടുതൽ മത്സരങ്ങൾ കേരളത്തിലെത്തിക്കാൻ കഴിയുമെന്നാണ് കണക്കുകൂട്ടൽ. ഭൂമി നൽകാൻ താൽപര്യമുള്ളവർ ഫെബ്രുവരി 28ന് മുമ്പ് അറിയിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ഭൂമി കണ്ടെത്തിയതായും നടപടിക്രമങ്ങളുടെ ഭാഗമായി പത്രപരസ്യം നൽകിയതാണെന്നുമാണ് സൂചന. പത്ത് വർഷം മുമ്പ് ഇടക്കൊച്ചിയിൽ കണ്ടൽകാടുകൾ നികത്തി സ്റ്റേഡിയം നിർമിക്കാനുള്ള നീക്കം വിവാദമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.