കൊളംബോ: ഏഷ്യ കപ്പ് ഫൈനലിൽ ഇന്ത്യയുടെ എതിരാളികളാരെന്ന് വ്യാഴാഴ്ചയറിയാം. സൂപ്പർ ഫോറിലെ ശ്രീലങ്കക്കും പാകിസ്താനുമിത് അവസാന മത്സരമാണ്. ജയിക്കുന്നവർ കലാശക്കളിക്ക് യോഗ്യത നേടും. ഇരു ടീമിനും നിലവിൽ രണ്ടു പോയന്റ് വീതമാണുള്ളത്. ഇന്നത്തെ മത്സരം മോശം കാലാവസ്ഥയെത്തുടർന്ന് ഉപേക്ഷിച്ചാൽ പോയന്റ് പങ്കുവെക്കും. ഇതോടെ ഉയർന്ന റൺറേറ്റിന്റെ ബലത്തിൽ ലങ്ക ഫൈനലിൽ കടക്കും.
സ്റ്റാർ പേസർമാരിലൊരാളായ നസീം ഷായുടെ അഭാവം പാകിസ്താന് തിരിച്ചടിയാണ്. ഇന്ത്യക്കെതിരായ കളിയിൽ പരിക്കേറ്റ നസീം ടീമിൽനിന്ന് പുറത്തായിട്ടുണ്ട്. പകരം സമാൻ ഖാനെ ഉൾപ്പെടുത്തി. ബംഗ്ലാദേശിനെയാണ് ലങ്കയും പാകിസ്താനും സൂപ്പർ ഫോർ മത്സരങ്ങളിൽ തോൽപിച്ചത്. ജയിച്ച രണ്ടു ടീമും തുടർന്ന് ഇന്ത്യയോട് തോൽക്കുകയും ചെയ്തു. പോയന്റൊന്നുമില്ലാത്ത ബംഗ്ലാദേശ് നേരത്തേ പുറത്തായിട്ടുണ്ട്. ഇവർ ഫലം അപ്രസക്തമായ മത്സരത്തിൽ വെള്ളിയാഴ്ച ഇന്ത്യയെ നേരിടും. ഞായറാഴ്ചയാണ് ഫൈനൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.