ഒന്നിൽ കൂടുതൽ തവണ തലക്കേറ് കിട്ടി; 26-ാം വയസിൽ ക്രിക്കറ്റിൽ നിന്നും വിരമിച്ച് ഓസീസ് താരം

ഇന്ത്യക്കെതിരെ അരങ്ങേറ്റ മത്സരത്തിൽ അർധസെഞ്ച്വറി തികച്ച ആസ്ട്രേലിയൻ ഓപ്പണിങ് ബാറ്റർ വില്‍ പുകോവ്‌സ്‌കി വിരമിച്ചു. 26-ാം വയസിലാണ് താരം ക്രിക്കറ്റിനോട് വിട പറയുന്നത്. തുടർച്ചയായി തലക്ക് പന്തേറ് കിട്ടുകയും തലകറക്കവും സംഭവിച്ചതിനാലാണ് അദ്ദേഹം ക്രിക്കറ്റിൽ നിന്നും വിടപറയുന്നത്. ആസ്ട്രേലിയയുടെ ഭാവി വാഗ്ദാനമാകാൻ കെൽപ്പുള്ള താരമായിരുന്നു പുകോവ്‌സ്‌കി. തലക്ക് തുടർച്ചയായി ഏറ് കിട്ടിയത് തന്‍റെ മാനസിക ആരോഗ്യത്തെ ബാധിച്ചെന്നാണ് താരം പറയുന്നത്. ആരോഗ്യ വിദഗ്ധരുമായി ചർച്ച ചെയ്തതിന് ശേഷം അദ്ദേഹം വിരമിക്കൽ പ്രഖ്യാപിക്കുകയായിരുന്നു.

ഓസീസിനായി ഒരു ടെസ്റ്റ് മത്സരം മാത്രമാണ് പുകോവ്‌സ്‌കി കളിച്ചത് . 2021ൽ ഇന്ത്യക്കെതിരെ സിഡ്നിയിൽ വെച്ച് നടന്ന മത്സരമാണ് അദ്ദേഹത്തിന്‍റെ ഏക മത്സരം. മത്സരത്തിൽ 62 റൺസ് തികച്ചുവെങ്കിലും ഇന്ത്യൻ സ്പിന്നർ ആർ. അശ്വിന് മുമ്പിൽ അദ്ദേഹം പതറുന്നുണ്ടായിരുന്നു. ഈ വർഷം മാർച്ചിൽ നടന്ന കൗണ്ടി ക്രിക്കറ്റ് മത്സരത്തിൽ പുകോവ്‌സ്‌കി കുഴഞ്ഞുവീണിരുന്നു. വിക്ടോറിയക്ക് വേണ്ടി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 36 മത്സരത്തിൽ നിന്നും 45.19 ശരാശരിയിൽ നിന്നുമായി 2350 റൺസ് പുകോവ്‌സ്‌കി സ്വന്തമാക്കിയിട്ടുണ്ട്. 

Tags:    
News Summary - pokovski retired from cricket ate age of 26

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.