ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിന്റെ വെസ്റ്റിൻഡീസ് വെടിക്കെട്ട് താരം കീറൺ പൊള്ളാർഡ് ഐ.പി.എൽ കരിയർ അവസാനിപ്പിച്ചു. ഐ.പി.എൽ കണ്ട മികച്ച വിദേശ താരങ്ങളിലൊരാളായ പൊള്ളാർഡ്, 13 സീസണുകളിൽ മുംബൈയുടെ ജഴ്സിയണിഞ്ഞ ശേഷമാണ് കളി മതിയാക്കുന്നത്. എന്നാൽ, ബാറ്റിങ് പരിശീലകനെന്ന നിലയിൽ 35കാരൻ മുംബൈക്കൊപ്പം തുടരും.
പൊള്ളാർഡ് 2010ലാണ് മുംബൈ ഇന്ത്യൻസിനൊപ്പം ചേർന്നത്. ടീമിനൊപ്പം അഞ്ച് ഐ.പി.എൽ, രണ്ട് ചാമ്പ്യൻസ് ലീഗ് കിരീട നേട്ടങ്ങളിൽ അദ്ദേഹം പങ്കാളിയായി. ഐ.പി.എല്ലിൽ 171 ഇന്നിങ്സുകളിൽനിന്നായി 147.32 സ്ട്രൈക്ക് റേറ്റിൽ 3412 റൺസ് താരം നേടിയിട്ടുണ്ട്. 16 അർധ സെഞ്ച്വറികളാണ് അടിച്ചെടുത്തത്. 69 വിക്കറ്റും 103 ക്യാച്ചുകളും സമ്പാദ്യമായുണ്ട്.
ഐ.പി.എല്ലിൽ ഒറ്റ ടീമിനായി 100 മത്സരങ്ങളിലെങ്കിലും കളത്തിലിറങ്ങിയ അപൂർവം താരങ്ങളിൽ ഒരാളാണ് പൊള്ളാർഡ്. വിരാട് കോഹ്‍ലി (റോയൽ ചലഞ്ചേഴ്സ് ബംഗളൂരു), സുനിൽ നരെയ്ൻ (കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്), ജസ്പ്രീത് ബുംറ, ലസിത് മലിംഗ (ഇരുവരും മുംബൈ ഇന്ത്യൻസ്) എന്നിവരാണ് പട്ടികയിലുള്ള മറ്റുള്ളവർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.