ട്വന്‍റി-20 ക്രിക്കറ്റിൽ തനിക്ക് ഇനിയും ഒരു ബാല്യമുണ്ടെന്ന് വിളിച്ച് ഓതുകയാണ് മുൻ വെസ്റ്റ് ഇൻഡീസ് നായകൻ കിറോൺ പൊള്ളാർഡ്. ട്വന്‍റി-20 ക്രിക്കറ്റിന് ഒറു അതികായനുണ്ടെങ്കിൽ അത് താനാണെന്ന് പൊള്ളാർഡ് വീണ്ടും വീണ്ടും തെളിയിക്കുന്നു. കരിബീയൻ ക്രിക്കറ്റ് ലീഗിലെ 12ാം മത്സരത്തിൽ ട്രിൻബാഗോ നൈറ്റ് റൈഡേഴ്സിന് വേണ്ടിയാണ് ഏറ്റവും അവസാനം അദ്ദേഹത്തിന്‍റെ വെടിക്കെട്ട്. സെന്‍റ് ലൂസിയ കിങ്സിനെതിരെ ട്രിൻബാഗോയെ നാല് വിക്കറ്റ് വിജയത്തിലെത്തിക്കാനും അദ്ദേഹത്തിന് സാധിച്ചു.
19 ബോളില്‍ പുറത്താവാതെ 52 റണ്‍സാണ് പൊള്ളാര്‍ഡ് വാരിക്കൂട്ടിയത്. ഏഴു വമ്പന്‍ സിക്‌സറുകളടക്കമാണിത്. തോൽവിയുടെ വക്കിൽ നിന്നുമാണ് പൊള്ളാർഡ് ട്രിൻബാഗോയെ വിജയത്തിലേക്ക് നയിച്ചത്. 188 റണ്‍സിന്റെ വെല്ലുവിളിയുയര്‍ത്തുന്ന വിജയലക്ഷ്യമാണ് ട്രിന്‍ബാഗോ നൈറ്റ്‌റൈഡേഴ്‌സിന് ഫാഫ് ഡുപ്ലെസിസ് നയിക്കുന്ന സെന്റ് ലൂസിയ കിങ്‌സ് നല്‍കിയത്. അവസാന ഓവറുകളില്‍ കിങ്‌സ് ടീം മികച്ച ബൗളിങ് പുറത്തെടുത്തതോടെ നൈറ്റ്‌റൈഡേഴ്‌സിനന് കാര്യങ്ങൾ ദുഷ്കരമായി. എന്നാൽ താൻ വർഷങ്ങളായി ഇത് തന്നെയാണ് ചെയ്യുന്നത് എന്നുള്ള നിൽപ്പായിരുന്നു കിരോൺ പൊള്ളാർഡിന്‍റേത്. 27 റൺസായിരുന്നു അവസാന രണ്ടോവറിൽ പൊള്ളാർഡിനും സംഘത്തിനും വേണ്ടിയിരുന്നത്.
ഏത് ബാറ്ററായാലും മത്സരത്തിൽ ഒന്നു പതറിയേക്കാവുന്ന സാഹചര്യം, എന്നാൽ 37 കാരനായ പൊള്ളാർഡിന് യാതൊരു സമ്മർദവുമില്ല, അദ്ദേഹം വളരെ കൂളായി ആ ഓവറിൽ തന്‍റെ മത്സരത്തിന്‍റെ വിധി എഴുതി. മാത്യു ഫോർഡെ 19ാം ഓവർ എറിയാൻ വരുമ്പോൾ നൈറ്റ് റൈഡേഴ്സിന് 27 റൺസ് വേണമായിരുന്നു വിജയിക്കാൻ. 13 പന്തിൽ 28 റൺസുമായി പൊള്ളാർഡായിരുന്നു സ്ട്രൈക്കിൽ. നാല് സിക്സറാണ് പൊള്ളാർഡ് ആ ഓവറിൽ നേടിയത്. മത്സരം എളുപ്പം നൈറ്റ്റൈഡേഴ്സിന് വേണ്ടി തിരിക്കാനും അദ്ദേഹത്തിന് സാധിച്ചു.
ആദ്യത്തെ ബോളില്‍ റണ്‍സ് നേടിയില്ലെങ്കിലും പിന്നീട് ഗ്രൗണ്ടിനു മുകളിലൂടെ ബോള്‍ ചീറിപ്പായുന്നതാണ് ആരാധകര്‍ കണ്ടത്. ശേഷിച്ച അഞ്ചു ബോളില്‍ നാലിലും പൊള്ളാര്‍ഡ് സിക്‌സര്‍ പറത്തുകയായിരുന്നു. ബാക്ക്‌വേര്‍ഡ് സ്‌ക്വയര്‍ ലെഗിലൂടെയാണ് രണ്ടാമത്തെ ബോള്‍ സിക്‌സറിലേക്കു പറന്നത്. അടുത്ത ബോളില്‍ റണ്ണില്ല.എന്നാല്‍ ശേഷിച്ച മൂന്നു ബോളും സിക്‌സറാക്കി പൊള്ളാര്‍ഡ് തനി സ്വരൂപം കാട്ടി. നാലാമത്തെ ബോള്‍ ലോങ്ഓഫിനു മുകളിലൂടെയാണ് സിക്‌സറിലേക്കു ലാന്‍ഡ് ചെയ്തത്. അടുത്ത ബോളിലും സിക്‌സര്‍. അവസാന ബോളില്‍ മിഡ് വിക്കറ്റിനു മുകളിലൂടെയും പായിച്ച് പൊള്ളാര്‍ഡ് ടീമിന്റെ വിജയമുറപ്പിക്കുകയായിരുന്നു. 20ാം ഓവറിലെ ആദ്യ ബോളില്‍ ബൗണ്ടറി പായിച്ച് അക്കീല്‍ ടീമിന്റെ വിജയ റണ്‍സ് പൂര്‍ത്തിയാക്കുകയും ചെയ്തു.
ഐ.പി.എല്ലും വെസ്റ്റ് ഇൻഡീസിലും പിന്നെ ലോകത്തുള്ള സകല ലീഗുകളിലും ഒരുപാട് കാലമായി പൊള്ളാർഡ് ഇത്തരത്തിലുള്ള വെടിക്കെട്ട് തുടരുന്നു. നിലവിൽ ഐ.പി.എല്ലിൽ നിന്നും വിരമിച്ച പൊള്ളാർഡ് മുംബൈ ഇന്ത്യൻസിന്‍റെ കോച്ചിങ് സ്റ്റാഫാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.