പരിക്ക്​; സൂര്യകുമാർ യാദവും പൃഥ്വി ഷായും പകരക്കാരായി ഇംഗ്ലണ്ടിലേക്ക്​

ന്യൂഡൽഹി: ബാറ്റ്​സ്​മാൻമാരായ പൃഥ്വി ഷായും സൂര്യകുമാർ യാദവും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ്​ പരമ്പരക്കുള്ള ഇന്ത്യൻ സ്​ക്വാഡിൽ. ശുഭ്​മാൻ ഗിൽ, വാഷിങ്​ടൺ സുന്ദർ, ആവേഷ്​ ഖാൻ എന്നിവർക്ക്​ പരിക്കേറ്റതോടെയാണ്​ ഇരുവർക്കും നറുക്ക്​ വീണത്​.

ശിഖർ ധവാന്‍റെ നേതൃത്വത്തിൽ ശ്രീലങ്കയിൽ ട്വന്‍റി20 പരമ്പര കളിക്കുന്ന ഇന്ത്യൻ ടീമിന്‍റെ ഭാഗമാണ്​ ഷായും സൂര്യകുമാറും. ഏകദിന പരമ്പരയിലെ താരമായിരുന്ന സൂര്യകുമാർ മികച്ച ഫോമിലാണ്​. ആദ്യ ട്വന്‍റി20 മത്സരത്തിൽ അർധസെഞ്ച്വറി നേടിയ സൂര്യകുമാറിന്‍റെ പ്രകടനമാണ്​ ഇന്ത്യൻ ഇന്നിങ്​സിൽ നിർണായകമായത്​.

സന്നാഹ മത്സരത്തിന്‍റെ ഒന്നാം ദിവസമാണ്​ പേസ്​ ബൗളറായ ആവേഷ്​ ഖാന്‍റെ തള്ള വിരലിന്​ പരിക്കേറ്റത്​. ലോക ടെസ്​റ്റ്​ ചാമ്പ്യൻഷിപ്പ്​ ഫൈനലിനിടെയാണ്​ ഓപണിങ്​ ബാറ്റ്​സ്​മാനായ ഗില്ലിന്​ പരിക്കേറ്റത്​. എം.ആർ.ഐ സ്​കാനിലൂടെയാണ്​ പരിക്ക്​ സ്​ഥിരീകരിച്ചത്​. ടീമിൽ നിന്ന്​ പുറത്തായ ഗിൽ നാട്ടിലേക്ക്​ മടങ്ങി.

കോവിഡ്​ മുക്തനായി തിരിച്ചെത്തിയ വിക്കറ്റ്​ കീപ്പർ ബാറ്റ്​സ്​മാൻ ഋഷഭ്​ പന്ത്​ ടീമിനൊപ്പം ചേർന്നു.

ഇന്ത്യൻ സ്​ക്വാഡ്​:

രോഹിത്​ ശർമ, മായങ്ക്​ അഗർവാൾ, ചേതേശ്വർ പുജാര, വിരാട്​ കോഹ്​ലി (ക്യാപ്​റ്റൻ), അജിൻക്യ രഹാനെ (വൈസ്​-ക്യാപ്​റ്റൻ), ഹനുമ വിഹാരി, ഋഷഭ്​ പന്ത്​ (വിക്കറ്റ്​ കീപ്പർ), ആർ. അശ്വിൻ, രവീന്ദ്ര ജദേജ, അക്​സർ പ​േട്ടൽ, ജസ്​പ്രീത്​ ബൂംറ, ഇശാന്ത്​ ശർമ, മുഹമ്മദ്​ ഷമി, മുഹമ്മദ്​ സിറാജ്​, ശർദുൽ ഠാക്കൂർ, ഉമേഷ്​ യാദവ്​, കെ.എൽ. രാഹുൽ, വൃദ്ധിമാൻ സാഹ, അഭിമന്യു ഈശ്വരൻ, പൃഥ്വി ഷാ, സൂര്യകുമാർ യാദവ്​

Tags:    
News Summary - Prithvi Shaw, Suryakumar Yadav named as India's replacements for England Test series

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.