ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിൽ വിൻഡീസ് ബാറ്റർമാർ ക്ഷമാപൂർവമാണ് കളിക്കുന്നത്. മൂന്നാംദിനം കളി അവസാനിക്കുമ്പോൾ ആതിഥേയർ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 229 റൺസെടുത്തിട്ടുണ്ട്.
ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 438 റൺസ് കുറിച്ചിരുന്നു. ഇപ്പോഴും 209 റൺസ് പിന്നിലാണ് വിൻഡീസ്. അതിവേഗം വിക്കറ്റുകളെടുത്ത് സമ്മർദത്തിലാക്കാമെന്ന ഇന്ത്യൻ തന്ത്രം തിരിച്ചറിഞ്ഞാണ് ആതിഥേയർ കളിക്കുന്നത്. വിൻഡീസ് നിരയിൽ ഓപണർമാരായ ക്രെയ്ഗ് ബ്രാത്ത് വെയ്റ്റും ടാഗ്നരൈൻ ചന്ദൾപോളും മികച്ച തുടക്കമാണ് നൽകിയത്.
ഇരുവരും ഒന്നാം വിക്കറ്റിൽ 71 റൺസ് കൂട്ടിച്ചേർത്തു. ചന്ദൾപോളിനെ മടക്കി രവീന്ദ്ര ജദേജയാണ് കുട്ടുകെട്ട് പൊളിച്ചത്. എന്നാൽ, ബ്രാത് വെയ്റ്റ് ശ്രദ്ധാപൂർവം ഇന്ത്യൻ ബൗളർമാരെ നേരിട്ടു സ്കോർ ഉയർത്തുന്നതിനിടെ രവിചന്ദ്രൻ അശ്വിന്‍റെ ഒരു കിടിലൻ ഡെലിവറിയിലാണ് പുറത്താകുന്നത്. 235 പന്തിൽ 75 റൺസെടുത്താണ് താരം പുറത്തായത്.
അശ്വിൻ എറിഞ്ഞ 73ാം ഓവറിലെ പന്ത് ടേൺ ചെയ്ത് ബാറ്റിന്‍റെയും പാഡിന്‍റെയും ഇടയിലൂടെ കുറ്റി തെറിപ്പിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.