'എന്റെ ഹൃദയം തകര്‍ന്നുപോയി, ഗെയ്ല്‍, ഇന്ത്യന്‍ താരങ്ങള്‍, ആരും എന്നെ പരിഗണിച്ചതുപോലുമില്ല'; തന്റെ തുടക്കകാലത്തെ കുറിച്ച് അശ്വിന്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീം കണ്ട എക്കാലത്തേയും മികച്ച സ്പിന്‍ ബൗളര്‍മാരില്‍ ഒരാളാണ് രവിചന്ദ്രന്‍ അശ്വിന്‍. ഏകദിനത്തിലും ടി-20യിലും സ്ഥിരസാന്നിധ്യമല്ലെങ്കിലും ടെസ്റ്റില്‍ ഇപ്പോഴും ഇന്ത്യയുടെ നെടുംതൂണാണ് അദ്ദേഹം.

തന്റെ തുടക്കക്കാലത്തെ നെറ്റ് ബൗളറായുള്ള അനുഭവം പങ്കുവെക്കുകയാണ് താരമിപ്പോള്‍. ' ഐ ഹാവ് ദി സ്ട്രീറ്റ്‌സ്-എ കുട്ടി ക്രിക്കറ്റ് സ്‌റ്റോറി എന്ന തന്റെ പുസ്തകത്തിലാണ് താരം നെറ്റ് ബൗളറായുള്ള ആദ്യ അനുഭവം പറയുന്നത്. 2007 ഏകദിന ലോകകപ്പിന് മുന്നോടിയായി ചെപ്പോക്കില്‍ ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസസ മത്സരം നടന്നിരുന്നു. മത്സരത്തിന് മുന്നോടിയായുള്ള നെറ്റ് സെഷനില്‍ അശ്വിന് അവസരം ലഭിക്കുകയായിരുന്നു.

ഒരുപാട് പ്രതീക്ഷകളുമായി ഇന്ത്യയുടെയും വിന്‍ഡീസിന്റെയും സൂപ്പര്‍താരങ്ങള്‍ക്കെതിരെ പന്തെറിയാനെത്തിയ അശ്വിന് നിരാശയായിരുന്നു ഫലം. ആരും അദ്ദേഹത്തിന്റെ ബൗളിങ്ങിനെയോ അദ്ദേഹത്തിനയോ പരിഗണിച്ചുപോലുമില്ലെന്ന് അശ്വിന്‍ തന്റെ പുസ്തകത്തില്‍ കുറിച്ചിട്ടുണ്ട്.

'ഗെയ്ല്‍, ലാറ, എന്റെ ഹീറോ സച്ചിന്‍, അപ്പോഴത്തെ തരംഗമായിരുന്ന ധോണി എന്നിവര്‍ക്കെതിരെ ബോള്‍ ചെയ്യുന്നതോര്‍ത്ത് ഞാന്‍ ആവേശത്തിലായിരുന്നു. നെറ്റില്‍ സൂപ്പര്‍താരങ്ങള്‍ക്ക് പന്തെറിഞ്ഞ് താരങ്ങളായ വഖാര്‍ യൂനുസ്, ക്രിസ് ശ്രീകാന്ത് എന്നിവരെയൊക്കെ ആലോചിച്ചാണ് ഞാന്‍ ചെല്ലുന്നത്. ഞാന്‍ ആദ്യം ബോള്‍ ചെയ്യുന്നത് ഗെയ്‌ലിയാനിരുന്നു, അദ്ദേഹത്തെ ഞാന്‍ ഔട്ടാക്കിയിരുന്നു. എന്തെങ്കിലും റിയാക്ഷന്‍ കിട്ടാന്‍ വേണ്ടി ഞാന്‍ അദ്ദേഹത്തിന്റെ മുഖത്തുനോക്കിയിരുന്നു. കാരണം ക്രിക്കറ്റിന്റെ എല്ലാ തരത്തിലും നെറ്റ്‌സില്‍ ബാറ്റര്‍മാര്‍ ബൗളര്‍മാരെ അഭിനന്ദിക്കും.

എന്നാല്‍ അദ്ദേഹം എന്നെ ഒന്ന് നോക്കുന്നതുപോലുമില്ലായിരുന്നു. ഞാന്‍ ആദ്യം കരുതിയത് ഗെയ്ല്‍ അങ്ങനെയായിരിക്കുമെന്നായിരുന്നു. എന്നാല്‍ ഇന്ത്യന്‍ ബാറ്റര്‍മാരും അങ്ങനെത്തന്നെയായിരുന്ന,' അശ്വിന്‍ എഴുതി.

പിന്നീട് ഗ്രൗണ്ടില്‍ തന്റെ കൂടെയുണ്ടായിരുന്ന സുഹൃത്തിനോട് ഇനി നെറ്റ്‌സില്‍ പന്തെറിയാന്‍ വരുന്നില്ലെന്നും താന്‍ പറഞ്ഞതായി അശ്വിന്‍ തന്റെ പുസ്തകത്തില്‍ എഴുതിയിട്ടുണ്ട്.

' ഞാന്‍ എന്റെ സുഹൃത്തിനോട് പറഞ്ഞു ഇനി ഞാന്‍ നെറ്റ്‌സില്‍ പന്തെറിയാന്‍ വരില്ല, അവന്‍ അക്ഷരാര്‍ത്ഥതത്തില്‍ ഞെട്ടിയിരുന്നു. ഇത്രയും വലിയ താരങ്ങള്‍ക്ക് പന്തെറിയാന്‍ കിട്ടുന്ന അവസരം ഞാന്‍ വേണ്ടേന്ന് വെക്കുന്നത് അവനെ അത്ഭുതപ്പെടുത്തി. ഞാന്‍ എന്തിനാണ് ഇങ്ങനെ ചിന്തിക്കുന്നതെന്ന് എനിക്ക് അറിയില്ലായിരുന്നു പക്ഷെ എന്റെ ഹൃദയം തകര്‍ന്നിരുന്നു.

ഞാന്‍ എന്റെ സുഹൃത്തിനോട് പറഞ്ഞു, ആദ്യമായാണ് ഞാന്‍ കളിക്കുന്ന ഒരു സ്ഥലത്ത് എന്നെ ആരും പരിഗണിക്കാതിരുന്നത്, എവിടെ പോയാലും നീ ഏത് ക്ലബ്ബിലാണ് കളിക്കുന്നത്? ഏത് കോളേജിലാണ്? എന്നൊക്കെ എല്ലാവരും ചോദിക്കുമായിരുന്നു എന്നാല്‍ ഇവിടെ എന്റെ പേരുപോലും ആരും ചോദിച്ചില്ല. എന്നെ വിളിച്ച സംഘാടകനെ വിളിച്ച് ഞാന്‍ ഇനി വരുന്നില്ല എന്നറിയിച്ചു,' അശ്വിന്‍ തന്റെ പുസ്തകത്തില്‍ കുറിച്ചു.

Tags:    
News Summary - R Ashwin shares his experience asa a net bowler

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.