മുംബൈ: രാജസ്ഥാൻ റോയൽസിന് ആശ്വാസത്തോടെ ബാറ്റിങ്ങിനിറങ്ങാം. എന്നും പഴികേൾപ്പിച്ചിരുന്ന ബൗളിങ് നിര തങ്ങളുടെ ജോലി ഉജ്ജ്വലമാക്കിയപ്പോൾ കൊൽക്കത്തക്ക് 9 വിക്കറ്റ് നഷ്ടത്തിൽ കുറിക്കാനായത് 134 റൺസ് മാത്രം. കൃത്യമായ ഇടവേളകളിൽ ബൗളിങ് ചേഞ്ച് നടത്തിയ നായകൻ സഞ്ജു സാംസണിന്‍റെ തീരുമാനം ശരിവെച്ച് രാജസ്ഥാനായി പന്തെടുത്തവരെല്ലാം തങ്ങളുടെ ജോലി വൃത്തിയായി ചെയ്തു. കൂടെ ചോരാത്ത കൈകളുമായി ഫീൽഡർമാരും അണിനിരന്നതോടെ കൊൽക്കത്ത ബാറ്റസ്മാൻക്ക് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. ക്രിസ് മോറിസ് നാലുവിക്കറ്റുകൾ വീഴ്ത്തിയപ്പോൾ ജയ്ദേവ് ഉനദ്കട്, ചേതൻ സിക്കരിയ, മുസ്തഫിസുർ റഹ്മാൻ എന്നിവർ ഓരോവിക്കറ്റുകൾ വീഴത്തി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്തക്കായി ശുഭ്മാൻ ഗില്ലും നിതിഷ് റാണയും കരുതലോടെയാണ് തുടങ്ങിയത്. 22 റൺസെടുക്കാൻ റാണ 25 പന്തും ഗിൽ 11 റൺസെടുക്കാൻ 19 പന്തുകളുമാണ് നേരിട്ടത്. പിന്നാലെയെത്തിയവരിൽ ആർക്കും സാഹചര്യത്തിനനുസരിച്ചുള്ള പ്രകടനം പുറത്തെടുക്കാനായില്ല. സുനിൽ നരൈൻ (6), ഇയാൻ മോർഗൻ (0), ദിനേശ് കാർത്തിക് (25), ആന്ദ്രേ റസൽ (9), പാറ്റ് കുമ്മിൻസ് (10) എന്നിങ്ങനെയാണ് ബാറ്റ്മാൻമാരുടെ സ്കോറുകൾ. ഒരു പന്ത് പോലും നേരിടാതെയാണ് മോർഗൻ റൺഔട്ടായി മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.