ബുംറ അഞ്ചാമതുള്ള പട്ടികയിൽ മൂന്നാമതെത്തി റിയാൻ പരാഗ്; പാർട് ടൈം സ്പിന്നറായി തിളക്കം

ഇന്ത്യ-ശ്രിലങ്ക ടി-20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ വിജയിച്ചിരുന്നു. പല്ലെക്കലെയിൽ നടന്ന മത്സരത്തിൽ 43 റൺസിനായിരുന്നു ഇന്ത്യയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 213 റൺസ് നേടിയപ്പോൾ ലങ്ക 19.2 ഓവറിൽ 170 റൺസിന് ഓൾ ഔട്ടാകുകയായിരുന്നു.

മൂന്ന് വിക്കറ്റുമായി ഇന്ത്യയുടെ ടോപ് വിക്കറ്റ് ടേക്കറായത് യുവതാരം റിയാൻ പരാഗാണ്. 1.2 ഓവറിൽ അഞ്ച് റൺസ് വഴങ്ങിയാണ് അദ്ദേഹം മൂന്ന് വിക്കറ്റ് നേടിയത്.

ഇതോടെ ഏറ്റവും കുറവ് റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് നേടിയവരുടെ പട്ടികയിലാണ് പരാഗ് എത്തിയത്. മൂന്നാം സ്ഥാനത്താണ് പരാഗ് കടന്നുകൂടി‍യത്. കമിന്ദു മെൻഡിസ്, മഹീഷ് തീക്ഷണ, ദിൽഷൻ മധുഷങ്ക എന്നിവരെയാണ് പരാഗ് പവലിയനിൽ എത്തിച്ചത്. മൂന്ന് പേരെയും താരം ബൗൾഡാക്കുകയായിരുന്നു.



വെസ്റ്റ് ഇൻഡീസിനെതിരെ നാല് റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് നേടിയ ദീപക് ചഹറാണ് പട്ടികയിൽ ഒന്നാമതുള്ളത്. രണ്ടാമതുള്ളത് സ്വിങ് മാസ്റ്റർ ഭുവനേശ്വർ കുമാറാണ്. അഫ്ഗാനെതിരെ നാല് റൺസ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് നേടാൻ ഭുവിക്ക് സാധിച്ചിട്ടുണ്ട്.

നാലാമത് വീണ്ടും ചഹർ തന്നെ കയ്യേറിയിട്ടുണ്ട്. ബംഗ്ലാദേശിനെതിരെ ഒരു ഏഴ് റൺസ് മാത്രം വഴങ്ങി ആറ് വിക്കറ്റ് ചഹർ നേടിയിരുന്നു. ടി-20യിൽ ഒരു ഇന്ത്യൻ ബൗളറുടെ ഏറ്റവും മികച്ച പ്രകടനമാണിത്.

അഫ്ഗാനെ തകർത്ത പേസ് എക്സ്പ്രസ് ജസ്പ്രീത് ബുംറയുടെ മൂന്ന് വിക്കറ്റ് പ്രകടനമാണ് ലിസ്റ്റിൽ അഞ്ചാമതുള്ളത്. ഏഴ് റൺസാണ് താരം അന്ന് വഴങ്ങിയത്.


Tags:    
News Summary - Riyan Parag make it into list of bowlers with less runs conceded and took 3 wickets

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.