ലങ്ക ഇന്ത്യയെ ബാറ്റിങ്ങിന് വിട്ടു; സഞ്ജു കളിക്കില്ല; പരാഗും റിങ്കുവും ടീമിൽ

പല്ലേക്കെലെ: ശ്രീലങ്കക്കെതിരായ ട്വന്‍റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് ബാറ്റിങ്. ടോസ് നേടിയ ലങ്കൻ നായകൻ ചരിത്ത് അസലങ്ക ഫീൽഡിങ് തെരഞ്ഞെടുത്തു.

മലയാളി താരം സഞ്ജു സാംസൺ ടീമിലില്ല. ഋഷഭ് പന്താണ് വിക്കറ്റ് കീപ്പർ. സ്പെഷൽ ബാറ്ററായി സഞ്ജുവിനെ കളിപ്പിക്കുമെന്ന് സൂചനകളുണ്ടായിരുന്നു. യശ്വസി ജയ്സ്വാളും റിയാൻ പരാഗും റിങ്കു സിങ്ങും ടീമിലിടം നേടി. ഗൗതം ഗംഭീറിന് ഇന്ത്യൻ പരിശീലകനെന്ന നിലയിൽ ആദ്യ മത്സരമാണിത്. അർഷ് ദീപ് സിങ്ങും മുഹമ്മദ് സിറാജുമാണ് ടീമിലെ പേസ് ബൗളർമാർ.

സൂര്യകുമാർ നയിക്കുന്ന ടീമിൽ ശുഭ്മൻ ഗില്ലാണ് വൈസ് ക്യാപ്റ്റൻ. മറുഭാഗത്ത് ലങ്ക ആറു ബാറ്റർമാരെയും അഞ്ചു ബൗളർമാരെയും ടീമിൽ ഉൾപ്പെടുത്തിയാണ് സ്വന്തം കാണികൾക്കു മുന്നിലിറങ്ങുന്നത്. 

ഇന്ത്യൻ ടീം: ശുഭ്മൻ ഗിൽ, യശസ്വി ജയ്സ്വാൾ, സൂര്യകുമാർ യാദവ് (നായകൻ), ഋഷഭ് പന്ത്, റിയാൻ പരാഗ്, ഹാർദിക് പാണ്ഡ്യ, റിങ്കു സിങ്, അക്സർ പട്ടേൽ, അർഷ്ദീപ് സിങ്, രവി ബിഷ്ണോയ്, മുഹമ്മദ് സിറാജ്

ശ്രീലങ്കൻ ടീം: കുസാൽ മെൻഡിസ്, പാത്തും നിസ്സങ്ക, കുസാൽ പെരേര, കമിന്ദു മെൻഡിസ്, ചരിത്ത് അസലങ്ക (നായകൻ), ദസുൻ ശനക, വാനിന്ദു ഹസരങ്ക, മഹീഷ് തീക്ഷണ, മതീഷ പതിരന, അസിത ഫെർനാണ്ടോ, ദിൽശൻ മദുശങ്ക.

Tags:    
News Summary - Sri Lanka won the toss and opted to bowl

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.