രഞ്ജി: ബംഗാൾ, മുംബൈ മുന്നോട്ട്; തകർന്ന് പഞ്ചാബും കർണാടകയും

ബംഗളൂരു: രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനൽ മത്സരങ്ങളുടെ ആദ്യ ദിനം ബാറ്റിങ് കരുത്തുകാട്ടി ബംഗാളും മുംബൈയും. തിങ്കളാഴ്ച കളി നിർത്തുമ്പോൾ ഝാർഖണ്ഡിനെതിരെ ബംഗാൾ ഒന്നാമിന്നിങ്സിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 310 റൺസെടുത്തിട്ടുണ്ട്. സെഞ്ച്വറി നേടിയ സുദീപ് കുമാർ ഘരാമിയുടെ പ്രകടനമാണ് (106 നോട്ടൗട്ട്) മികച്ച സ്കോറിലെത്തിച്ചത്. ഉത്തരാഖണ്ഡിനെതിരെ മുംബൈയും മികച്ച നിലയിലാണ് -മൂന്ന് വിക്കറ്റിന് 304 റൺസ്.

സുവേദ് പാർക്കറിന്റെ അപരാജിത സെഞ്ച്വറിയാണ് (104) തുണയായത്. അതേസമയം, ഉത്തർപ്രദേശിനെതിരെ കർണാടക ബാറ്റിങ് തകർച്ച നേരിടുകയാണ്. 213 റൺസിനിടെ ഏഴ് വിക്കറ്റുകൾ നഷ്ടമായി. മധ്യപ്രദേശിനെതിരെ പഞ്ചാബിന്റെ ആദ്യ ഇന്നിങ്സ് 219 റൺസിലൊതുങ്ങി. മധ്യപ്രദേശ് വിക്കറ്റ് നഷ്ടമില്ലാതെ അഞ്ച് റൺസെടുത്തു.

Tags:    
News Summary - Ranji: Bengal, Mumbai ahead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.