കോവിഡ്​ കളിക്കളത്തെ നിശ്ചലമാക്കാൻ തുടങ്ങി; രഞ്ജിയും സി.കെ. നായിഡു ട്രോഫിയും മാറ്റിവെച്ചു

ന്യൂഡൽഹി: രാജ്യത്ത്​ കോവിഡ്​ കേസുകൾ ഉയരുന്ന സാഹചര്യത്തിൽ രഞ്​ജി സീസൺ ബി.സി.സി.ഐ നീട്ടിവെച്ചു. ജനുവരി 13 മുതലായിരുന്നു ഇന്ത്യയിലെ ആഭ്യന്തര ക്രിക്കറ്റ്​ ടൂർണമെന്‍റായ രഞ്ജി ആരംഭിക്കാനിരുന്നത്​.

രഞ്ജിക്കൊപ്പം സി.കെ. നായിഡു ട്രോഫി, വനിത ട്വന്‍റി20 ലീഗ്​ എന്നിവയും മാറ്റിവെച്ചതായി ബി.സി.സി.ഐ വാർത്താകുറിപ്പിൽ അറിയിച്ചു. രഞ്ജിയും സി.കെ. നായിഡു ട്രോഫിയും ഈ മാസമായിരുന്നു തുടങ്ങാനിരുന്നത്​. എന്നാൽ വനിത ട്വന്‍റി20 ലീഗിന്​ അടുത്തമാസമായിരുന്നു കിക്കോഫ്​.

'കളിക്കാരുടെയും സപ്പോർട്ട് സ്റ്റാഫിന്‍റെയും മാച്ച് ഒഫീഷ്യലുകളുടെയും മറ്റ് പങ്കെടുക്കുന്നവരുടെയും സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യാൻ ബി.സി.സി.ഐ ആഗ്രഹിക്കുന്നില്ല. അതിനാൽ മൂന്ന് ടൂർണമെന്‍റുകളും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിർത്തിവയ്ക്കാൻ തീരുമാനിച്ചു. സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം ടൂർണമെന്‍റുകൾ ആരംഭിക്കുന്നതിനെ കുറിച്ച് ആലോചിക്കും'-ബി.സി.സി.ഐ അറിയിച്ചു.

അടുത്തിടെ ബംഗാൾ ക്രിക്കറ്റ്​ ടീമിലെ ആറ്​ പേർക്ക്​ കോവിഡ്​ ബാധിച്ചിരുന്നു. മുംബൈയുടെ ഇന്ത്യൻ താരം ശിവം ദുബെയും രോഗബാധിതനായി. ബംഗളുരു, കൊൽക്കത്ത എന്നിവയുൾപ്പെടെ ആറ്​ നഗരങ്ങളിലായാണ്​ ​രഞ്ജി ട്രോഫി നടക്കാനിരുന്നത്​.

Tags:    
News Summary - Ranji Trophy and CK Nayudu Trophy Postponed Due To Surge In covid Cases

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.