തിരുവനന്തപുരം: രഞ്ജിട്രോഫി ക്രിക്കറ്റ് ടൂർണമെന്‍റിൽ കരുത്തരായ ഛത്തിസ്ഗഢിനെ പരാജയപ്പെടുത്തിയ ആത്മവിശ്വാസത്തോടെ കേരളം ഇന്ന് ഗോവയെ നേരിടാനിറങ്ങും. ശ്രീലങ്കക്കെതിരായ ട്വന്‍റി20 ടൂർണമെന്‍റിൽ ഇന്ത്യൻ ടീമിൽ ഇടംനേടിയ സഞ്ജു സാംസണ് പകരം സിജോമോൻ ജോസഫാകും തുമ്പ സെന്‍റ് സേവ്യേഴ്സ് ഗ്രൗണ്ടിൽ നടക്കുന്ന മത്സരത്തിൽ കേരളത്തെ നയിക്കുക. ഓപണർ രോഹൻ കുന്നുമ്മലാണ് വൈസ് ക്യാപ്റ്റൻ.
ഝാർഖണ്ഡിനെയും ഛത്തിസ്ഗഢിനെയും പരാജയപ്പെടുത്തുകയും രാജസ്ഥാനോട് സമനില വഴങ്ങുകയും ചെയ്ത കേരളത്തിന് ഇനിയുള്ള മത്സരങ്ങൾ പ്രധാനപ്പെട്ടതാണ്. കരുത്തരായ സർവിസസ്, കർണാടക, പുതുച്ചേരി ടീമുകൾക്കെതിരെയാണ് ഗ്രൂപ് സിയിൽ ശേഷിക്കുന്ന മത്സരങ്ങൾ. ജലജ് സക്സേനയുടെ ബൗളിങ് പ്രകടനത്തിലാണ് ഏറെ പ്രതീക്ഷ വെക്കുന്നത്. അതിനു പുറമെ, സീനിയർ ബാറ്റർമാരായസചിൻ ബേബി, രോഹൻ പ്രേം എന്നിവർ ഫോമിലാണ്.
കേരള ടീം-സിജോമോൻ ജോസഫ് (ക്യാപ്റ്റൻ), രോഹൻ എസ്. കുന്നുമ്മൽ (വൈ. ക്യാപ്റ്റൻ), പി. രാഹുൽ, രോഹൻ പ്രേം, സചിൻബേബി, സൽമാൻ നിസാർ, ഷോൺറോജർ, അക്ഷയ് ചന്ദ്രൻ, ജലജ് സക്സേന, വിശ്വേശ്വർ എ. സുരേഷ്, എം.ഡി. നിധീഷ്, എഫ്. ഫനൂസ്, എൻ.പി. ബേസിൽ, വൈശാഖ് ചന്ദ്രൻ, ബേസിൽ തമ്പി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.