ബംഗളൂരു: രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ 41 തവണ ജേതാക്കളായ മുംബൈ മറ്റൊരു ഫൈനലിന് തൊട്ടരികിൽ. ഉത്തർപ്രദേശിനെതിരായ സെമി ഫൈനലിൽ ഒന്നാമിന്നിങ്സ് ലീഡ് നേടിയ മുംബൈ രണ്ടാംവട്ടം കൂറ്റൻ സ്കോറുമായി തോൽക്കില്ലെന്നുറപ്പാക്കി. സമനിലയിലാവുന്ന കളിയിൽ ഒന്നാമിന്നിങ്സ് ലീഡാണ് വിജയികളെ തീരുമാനിക്കുകയെന്നതിനാൽ മുംബൈക്കും ഫൈനലിനുമിടയിൽ അധികം ദൂരമില്ല. സ്കോർ: മുംബൈ 393, 449/4. യു.പി 180.
തുടർച്ചയായ രണ്ടാം ഇന്നിങ്സിലും മൂന്നക്കം തികച്ച യശസ്വി ജയ്സ്വാളും (181) അർമാൻ ജാഫറും (127) നേടിയ ശതകങ്ങളാണ് മുംബൈക്ക് മികച്ച സ്കോർ സമ്മാനിച്ചത്. നാലാംദിനം നാലിന് 449ൽ കളി നിർത്തിയ മുംബൈക്ക് ഒരു ദിവസം ശേഷിക്കെ 662 റൺസ് ലീഡായി.
മധ്യപ്രദേശിനെതിരെ അവസാനദിനം ജയിക്കാൻ ആറു വിക്കറ്റ് ശേഷിക്കെ ബംഗാളിന് 254 റൺസ് കൂടി വേണം. 350 റൺസ് ലക്ഷ്യവുമായി രണ്ടാംവട്ടം ബാറ്റിങ്ങിനിറങ്ങിയ ബംഗാൾ നാലിന് 96 റൺസെന്ന നിലയിലാണ്. ആദ്യ ഇന്നിങ്സിലെ സെഞ്ച്വറിക്കാരൻ മനോജ് തിവാരി രണ്ടാം തവണ ഏഴു റൺസിന് മടങ്ങി. സ്കോർ: മധ്യപ്രദേശ് 341, 281. ബംഗാൾ 273, 96/4.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.