''അഫ്​ഗാനിലേതും ഫലസ്​തീനിലേതും കാണാൻ വയ്യ; ഈ കുഞ്ഞുങ്ങൾ ബോംബിന്​ പകരം കിളികളുടെ ശബ്​ദം കേട്ടുണരണം''

ലണ്ടൻ: ഫലസ്​തീനിൽ മരണം വിതച്ച്​ ഇസ്രായേൽ സൈന്യത്തിന്‍റെയും കാബൂളിൽ തീവ്രവാദികളുടെയും ക്രൂരത തുടരുന്നതിനിടെ വൈകാരിക ട്വീറ്റുമായി അഫ്​ഗാനിസ്​താൻ ക്രിക്കറ്റ്​ താരം റാഷിദ്​ ഖാൻ.

''ലോകത്തെല്ലായിടത്തും ക്രിക്കറ്റ്​ കളിക്കുന്ന താരമെന്ന നിലക്ക്​ യുദ്ധങ്ങളില്ലാത്ത ഒരു ലോകത്തിന്​ ഞാൻ ആഗ്രഹിക്കുന്നു. അഫ്​ഗാനിസ്​താനിലും ഫലസ്​തീനിലും ആളുകൾ കൊല്ലപ്പെടുന്നത്​ എനിക്ക്​ കാണാൻവയ്യ. ഒരു കുഞ്ഞിനെ കൊല്ലുന്നതിനേക്കാൾ വലിയ തെറ്റ്​ ക്രൂരത മറ്റൊന്നുമില്ല. ഈ കുഞ്ഞുങ്ങൾ ബോംബിന്‍റെയല്ലാതെ കിളികളുടെ ശബ്​ദം കേട്ടുണരാൻ ഞാൻ ആഗ്രഹിക്കുന്നു'' -റാഷിദ്​ ഖാൻ ട്വീറ്റ്​ ചെയ്​തു.

അഫ്​ഗാനിൽ സന്നദ്ധ സംഘടനകളുമായി ചേർന്ന്​ റാഷിദ്​ ഖാൻ നിരവധി ചാരിറ്റി പ്രവർത്തനങ്ങൾ ചെയ്​തുവരുന്നുണ്ട്​. ട്വന്‍റി 20 ബൗളിങ്​ റാങ്കിങ്ങിൽ ഒന്നാമനായിരുന്ന റാഷിദ്​ ഖാൻ ഐ.പി.എല്ലിൽ സൺറൈസേഴ്​സ്​ ഹൈദരാബാദിന്‍റെ പ്രധാനതാരങ്ങളിൽ ഒരാളാണ്​. 

Tags:    
News Summary - rashid khan tweet about Afghanistan Palestine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.