മുംബൈ: മൂന്നോവറിൽ 14 റൺസ് വഴങ്ങി മൂന്നുവിക്കറ്റെടുത്ത പ്രൗഢിയിൽ അവസാന ഓവർ എറിയാനെത്തിയ ഹർഷൽ പേട്ടൽ ഓവർ അവസാനിപ്പിച്ചപ്പോഴേക്കും വഴങ്ങിയ റൺസിൽ അർധ സെഞ്ച്വറി പിന്നിട്ടു. അവസാന ഓവറിൽ 37 റൺസ് അടിച്ചുകൂട്ടിയ രവീന്ദ്ര ജദേജ തണുത്തെന്നു കരുതിയ ചെന്നൈ ഇന്നിങ്സിനെ 191റൺസെന്ന കൂറ്റൻ സ്കോറിലെത്തിക്കുകയായിരുന്നു. 28 പന്തിൽ നിന്നും 62 റൺസെടുത്ത ജദേജയുടെ ഉഗ്രൻ പ്രകടനത്തിൽ ബാംഗ്ലൂർ ഒരുവേള സ്തബ്ധരായി. മത്സരത്തിൽ നന്നായി പന്തെറിഞിരുന്ന ഹർഷൽ പേട്ടൽ അവസാന ഓവറിൽ തല്ല് ചോദിച്ചുവാങ്ങുകയായിരുന്നു. അഞ്ച് സിക്സറും ഒരു ബൗണ്ടറിയും അടക്കമായിരുന്നു ജദേജയുടെ സംഹാരതാണ്ഡവം. ഫുൾടോസുകളും നോബോളുമെറിഞ്ഞ ഹർഷൽ പേട്ടൽ ചെന്നൈ ആഗ്രഹിച്ച ഓവർ പൂർത്തീകരിച്ചാണ് മടങ്ങിയത്.6, 6, 6+Nb, 6, 2, 6, 4 എന്നിങ്ങനെയായിരുന്ന അവസാന ഓവറിലെ റണ്ണൊഴുക്ക്.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ചെെന്നെ ആഗ്രഹിച്ച തുടക്കമാണ് ലഭിച്ചത്. വിക്കറ്റ് നഷ്ടപ്പെടാതെ 74 റൺസിലെത്തിയ ചെന്നൈ കൂറ്റൻ സ്കോർ ലക്ഷ്യമിട്ടിരുന്നെങ്കിലും പതിയെ ബാംഗ്ലൂർ മത്സരത്തിലേക്ക് തിരിച്ചുവന്നിരുന്നു. ഇവിടെനിന്നായിരുന്നു ജദേജ ആളിക്കത്തിയത്. ചെന്നൈയുടെ ഫോമിലുള്ള ഓപ്പണർമാരായ റൃഥുരാജ് ഗെയ്ക്വാദ് 33ഉം ഫാഫ് ഡുെപ്ലസിസ് 50ഉം റൺസെടുത്തു. സുരേഷ് റെയ്ന (24), അമ്പാട്ടി റായുഡു (14), എം.എസ് ധോണി (2) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്കോറുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.