ന്യൂഡൽഹി: ഡൽഹി ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡൻറാകാൻ അന്തരിച്ച മുൻ കേന്ദ്രമന്ത്രി അരുൺ ജയ്റ്റ്ലിയുടെ മകൻ രോഹൻ ജയ്റ്റ്ലിയും. നോമിനേഷൻ നൽകിയ രോഹൻ ജയ്റ്റ്ലി പ്രസിഡൻറ് സ്ഥാനം ഏറെക്കുറെ ഉറപ്പിച്ചതായാണ് സൂചനകൾ.
ഡൽഹി ക്രിക്കറ്റ് അസോസിയേഷെൻറ അനാവശ്യ ചെലവുകൾ ചുരുക്കി സംഘടനയെ അഴിമതി വിമുക്തമാക്കുമെന്ന് രോഹൻ പ്രസ്താവിച്ചു. 31 കാരനായ രോഹൻ അഭിഭാഷകനാണ്.
മുൻ പ്രസിഡൻറ് രജത് ശർമ അസോസിയേഷനിലെ ഗ്രൂപ്പ് വഴക്കുകളെത്തുടർന്നാണ് രാജിവെച്ചത്. പ്രസിഡൻറ്, ട്രഷറർ, നാലു ഡയറക്ടർമാർ അടക്കം ആറു ഒഴിവുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
ബി.ജെ.പിയുടെ സമുന്നത നേതാവും കേന്ദ്ര ധനമന്ത്രിയുമായിരുന്ന അരുൺ ജയ്റ്റ്ലി ബി.സി.സി.ഐ വൈസ് പ്രസിഡൻറായും ഡൽഹി ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡൻറായും പ്രവർത്തിച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകൻ ജയ് ഷാ നിലവിൽ ബി.സി.സി.ഐ സെക്രട്ടറിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.