ക്രിക്കറ്റിലും ആഗോള വേദിയാകാൻ സൗദി; ഐ.പി.എല്ലിനെക്കാൾ മികച്ച ക്രിക്കറ്റ് ലീഗ് സൗദിയിൽ വരുമോ?

ക്രിക്കറ്റിൽ പണമൊഴുകുന്ന ട്വന്റി20 ലീഗാണ് ​ഇന്ത്യൻ പ്രിമിയർ ലീഗ്. ലോകത്തെ ഏറ്റവും മികച്ച ക്രിക്കറ്റ് താരങ്ങൾ പാഡണിയുന്ന ലീഗ്. ലോകം മുഴുക്കെ ട്വന്റി20 ലീഗുകളുണ്ടെങ്കിലും ഐ.പി.എല്ലിനോളം വരില്ല, ഒന്നും. എന്നാൽ, ഫുട്ബാളിനു പിറകെ ക്രിക്കറ്റിലും വലിയ മോഹങ്ങളുമായി സൗദി എത്താനൊരുങ്ങുന്നതായാണ് റിപ്പോർട്ട്.

ലോകത്തെ ഏറ്റവും പണമൊഴുകുന്ന ക്രിക്കറ്റ് ലീഗ് രാജ്യത്ത് നടത്തുന്നത് സംബന്ധിച്ച് ഐ.പി.എൽ സംഘാടകരുമായി അധികൃതർ ചർച്ച നടത്തിയതായി റി​പ്പോർട്ടുകൾ പറയുന്നു. ക്രിക്കറ്റിൽ സൗദിക്ക് താൽപര്യമുള്ളതായി നേരത്തെ ഐ.സി.സി ചെയർമാൻ ​​​ഗ്രെഗ് ബാർ​െക്ലയും സൂചിപ്പിച്ചിരുന്നു.

ക്രിക്കറ്റിൽ രാജ്യത്തിന് വിലാസമുണ്ടാക്കാൻ ആഗ്രഹിക്കുന്നതായി സൗദി അറേബ്യൻ ക്രിക്കറ്റ് ഫെഡറേഷൻ ചെയർമാൻ കഴിഞ്ഞ മാസം അറബ് ന്യൂസിന് നൽകിയ അഭിമുഖത്തിലും അറിയിച്ചതാണ്. സ്വദേശികൾക്ക് മാത്രമല്ല, രാജ്യത്തെ പ്രവാസികൾക്കും പങ്കാളികളാകാൻ കഴിയുന്ന ആഗോള ക്രിക്കറ്റ് വേദിയായി രാജ്യത്തെ മാറ്റുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറയുന്നു.

ഏഷ്യ കപ്പ് മത്സരങ്ങളോ ഐ.പി.എല്ലിൽ ഒരു റൗണ്ട് മത്സരങ്ങളോ രാജ്യത്ത് നടത്തുന്നതും പദ്ധതികളുള്ളതായി റിപ്പോർട്ടുണ്ട്.

ക്രിസ്റ്റ്യാനോ റൊണാൾഡോ യൂറോപിൽനിന്ന് സൗദിയിലെത്തിയത് രാജ്യത്ത് ഫുട്ബാളിൽ പുതിയ ഉണർവ് സൃഷ്ടിച്ചിരുന്നു. പി.എസ്.ജിയിൽ സീസൺ അവസാനത്തോടെ കാലാവധി കഴിയുന്ന മെസ്സിയെയും സൗദി ലീഗിലെത്തിക്കാൻ നീക്കങ്ങളുണ്ടെങ്കിലും വിജയം കാണില്ലെന്നാണ് പ്രാഥമിക സൂചന. 

Tags:    
News Summary - Saudi Arabia Wants IPL Owners To Set Up "World's Richest T20 League" In Country: Report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.