ദുബൈ: ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീം ഓപണറായ ഷെഫാലി വര്‍മ ഐ.സി.സി ട്വൻറി-20 റാങ്കിങ്ങില്‍ ഒന്നാമത്. ദക്ഷിണാഫ്രിക്കക്കെതിരായ ഇന്ത്യന്‍ പര്യടനത്തിനിടെ മികച്ച പ്രകടനം കാഴ്ചവെച്ചതോടെയാണ് താരം ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തിയത്.
17 വയസ്സുകാരിയായ ഷെഫാലി വര്‍മ ഐ.സി.സി വനിത ട്വൻറി 20 ലോകകപ്പിനിടെയാണ് ആദ്യമായി റാങ്കിങ്ങില്‍ ഒന്നാമതെത്തിയത്. പിന്നീട് ആദ്യം സ്ഥാനം നഷ്ടപ്പെടുകയായിരുന്നു. ഇതാണ് തിരിച്ചുപിടിച്ചത്. ഷെഫാലിയെക്കൂടാതെ രണ്ട് ഇന്ത്യന്‍ താരങ്ങള്‍ ആദ്യ പത്തിലുണ്ട്. ദീപ്തി ശര്‍മ ഏഴാമതും രാധ യാദവ് എട്ടാം സ്ഥാനത്തും തുടരുന്നു.
ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ നാലാം സ്ഥാനത്തുള്ള ദീപ്തി ശര്‍മക്ക് മാത്രമാണ് ആദ്യ പത്തിനുള്ളില്‍ സ്ഥാനം നേടാന്‍ കഴിഞ്ഞത്.ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയുടെ ആദ്യ രണ്ടു മത്സരങ്ങളില്‍ 23, 47 എന്നീ സ്കോറുകളാണ് ഷെഫാലി നേടിയത്. പക്ഷേ, ഈ രണ്ട് മത്സരങ്ങളിലും ഇന്ത്യ പരാജയപ്പെട്ടു.
ഒന്നാം സ്ഥാനത്തുള്ള ഷെഫാലിക്ക് 750 പോയൻറാണുള്ളത്. ആസ്ട്രേലിയയുടെ ബെത്ത് മൂണി രണ്ടാമതും ന്യൂസിലന്ഡിെൻറ സോഫി ഡിവൈന്‍ മൂന്നാം റാങ്കിലുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.