കൊച്ചി: ന്യൂസിലൻഡിന്റെ പുരുഷ, വനിത ക്രിക്കറ്റ് ടീമുകളുടെ മത്സരങ്ങള്‍ ഏഴ് വര്‍ഷത്തേക്ക് ഇന്ത്യയിലും ഉപഭൂഖണ്ഡങ്ങളിലും സംപ്രേക്ഷണം ചെയ്യുന്നതിനുള്ള ടെലിവിഷന്‍-ഡിജിറ്റല്‍ അവകാശങ്ങള്‍ സോണി പിക്ചേഴ്സ് നെറ്റ്വര്‍ക്ക്സ് ഇന്ത്യ സ്വന്തമാക്കി. ഈ വർഷം മേയ് ഒന്ന് മുതല്‍ 2031 ഏപ്രില്‍ 30 വരെയാണ് കരാര്‍ കാലാവധി.
ഇംഗ്ലണ്ട് ആന്‍ഡ് വെയിൽസ്, ശ്രീലങ്ക ക്രിക്കറ്റ് ബോര്‍ഡുകളുമായി സോണി ഇന്ത്യ നേരത്തേ കരാറിലേര്‍പ്പെട്ടിട്ടുണ്ട്. ആസ്ട്രേലിയ, ഇംഗ്ലണ്ട്, പാകിസ്താന് എന്നീ മുന്‍നിര ടീമുകള്‍ക്കെതിരെയുള്ള ന്യൂസിലന്‍ഡ് ടീമിന്റെ മത്സരങ്ങളും ആരാധകര്‍ക്ക് സോണിയിലൂടെ കാണാം.
ന്യൂസിലന്‍ഡ് ക്രിക്കറ്റുമായുള്ള പുതിയ പങ്കാളിത്തം പ്രഖ്യാപിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് സോണി പിക്ചേഴ്സ് നെറ്റ്വര്‍ക്ക്സ് ഇന്ത്യയുടെ മാനേജിങ് ഡയറക്ടറും സി.ഇ.ഒയുമായ എൻ.പി സിങ് പറഞ്ഞു. ആവേശകരമായ നിമിഷമാണിതെന്ന് ന്യൂസിലന്‍ഡ് ക്രിക്കറ്റ് അധ്യക്ഷ ഡയാന പുകെടാപുലിന്ഡണ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.