ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരം ബിയോൺ ഫോർട്ട്യൂൺ ഇസ്ലാം മതം സ്വീകരിച്ചു. സാമൂഹിക മാധ്യമമായ ഇൻസ്റ്റ ഗ്രാമിലൂടെ താരം തന്നെയാണ് വാർത്ത സ്ഥിരീകരിച്ചത്. താരത്തിന്‍റെ ഭാര്യയും ഇസ്ലാം മതം സ്വീകരിച്ചിട്ടുണ്ട്. ഇമാദ് എന്നായിരിക്കും തന്‍റെ പുതിയ പേരെന്നും ബിയോൺ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഇരുവർക്കും സഹതാരം തബ്രീസ് ഷംസിയുടെ ഭാര്യ ഖദീജ ഷംസി ആശംസകൾ അർപ്പിച്ചു.
സ്വന്തം ഇഷ്ടപ്രകാരമാണ് മതം മാറ്റമെന്ന് 26കാരനായ താരം അറിയിച്ചു. ദക്ഷിണാഫ്രിക്കക്കായി ഒരു ഏകദിനത്തിലും ഏഴ് ട്വൻറി 20ലുമാണ് ബിയോൺ ഇതുവെര കളത്തിലിറങ്ങിയിരിക്കുന്നത്. ഈ മാസം പാകിസ്താനെതിരെ നടന്ന ട്വന്‍റി 20 പരമ്പരയിൽ ബിയോൺ ടീമിലുണ്ടായിരുന്നു.
ഇസ്ലാം മതം സ്വീകരിക്കുന്ന രണ്ടാമത്തെ ദക്ഷിണാഫ്രിക്കൻ താരമാണ് ബിയോൺ. 2011ൽ ഫാസ്റ്റ് ബൗളർ വെയ്ൻ പാർനൽ ഇസ്ലാംമതം സ്വീകരിച്ച ശേഷം വലീദ് എന്ന പേരു സ്വീകരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.