ഹരാരെ (സിംബാവെ): സിം ആഫ്രോ ടി10 ക്രിക്കറ്റ് ലീഗിൽ മലയാളി താരവും മുൻ ഇന്ത്യൻ പേസറുമായ എസ്. ശ്രീശാന്തിന്റെ മിന്നും പ്രകടനം. ഹരാരെ ഹരികെയ്ൻസിനായി അവസാന ഓവറിൽ ഇംപാക്ട് താരമായി പന്തെറിഞ്ഞ ശ്രീശാന്ത് എതിരാളികൾക്ക് ജയിക്കാൻ വേണ്ടിയിരുന്ന എട്ട് റൺസ് പ്രതിരോധിച്ച് മത്സരം സൂപ്പർ ഓവറിലെത്തിച്ചു.
സൂപ്പർ ഓവറിൽ കേപ് ടൗൺ സാമ്പ് ആർമിക്കെതിരെ ഹരാരെ ഹരികെയ്ൻസ് വിജയം നേടുകയും ചെയ്തു. മത്സരത്തിൽ 10 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ ഹരാരെ നേടിയത് 115 റൺസാണ്. മറുപടിയിൽ അവസാന ഓവറിൽ കേപ് ടൗണിന് ആവശ്യം എട്ട് റൺസ്. ആദ്യ പന്തിൽതന്നെ കരീം ജനാത്തിനെ ബൗൾഡാക്കി ശ്രീശാന്ത്. പിന്നെ വിട്ടുനൽകിയത് ഏഴ് റൺസ്. ഓവറിലെ അഞ്ചാം പന്തില്‍ സീന്‍ വില്യംസിനെ റണ്‍ഔട്ടാക്കിയതും ശ്രീശാന്താണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.