അഹ്മദാബാദ്: ഓവറുകൾക്കിടയിലെ സമയം നിയന്ത്രിക്കാൻ സ്റ്റോപ് ക്ലോക്ക് സംവിധാനവുമായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. 2023 ഡിസംബർ മുതൽ 2024 ഏപ്രിൽ വരെ പുരുഷന്മാരുടെ ഏകദിന, ട്വന്റി20 ക്രിക്കറ്റ് മത്സരങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ ഇത് ഉപയോഗിക്കും.
‘‘മുമ്പത്തെ ഓവർ പൂർത്തിയാക്കി 60 സെക്കൻഡിനുള്ളിൽ അടുത്ത ഓവർ എറിയാൻ ബൗളിങ് ടീം തയാറായില്ലെങ്കിൽ, ഒരു ഇന്നിങ്സിൽ ഇത് മൂന്നു തവണ സംഭവിച്ചാൽ അഞ്ചു റൺസ് പെനാൽറ്റി ചുമത്തും’’ -ഐ.സി.സി പ്രസ്താവനയിൽ അറിയിച്ചു.
ഇന്നിങ്സിൽ മൂന്നു പ്രാവശ്യം നിശ്ചിത സമയത്തിനകം ബൗൾ ചെയ്തില്ലെങ്കിൽ ബാറ്റ് ചെയ്യുന്ന ടീമിന് അഞ്ചു റൺസ് എക്സ്ട്രാ ലഭിക്കുമെന്നർഥം. വനിതകളായ മാച്ച് ഒഫീഷ്യൽസിന്റെ ഉന്നമനം ത്വരിതപ്പെടുത്തുന്നതിന് 2024 ജനുവരി മുതൽ പുരുഷ-വനിത ക്രിക്കറ്റുകളിലുടനീളം ഐ.സി.സി അമ്പയർമാർക്ക് മാച്ച്ഡേ വേതനം തുല്യമാക്കി. ഇതുകൂടാതെ, എല്ലാ ഐ.സി.സി വനിത ചാമ്പ്യൻഷിപ് പരമ്പരയിലും ഒരു ന്യൂട്രൽ അമ്പയർ ഉണ്ടായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.