ബ്രിഡ്ജ്ടൗൺ: ട്വന്റി20 ലോകകപ്പിലെ സൂപ്പർ എട്ട് മത്സരങ്ങൾക്ക് ബുധനാഴ്ച തുടക്കം. ദക്ഷിണാഫ്രിക്കയും യു.എസും തമ്മിൽ വെസ്റ്റിൻഡീസിലെ നോർത്ത് സൗണ്ടിലാണ് ആദ്യ കളി. നാളെ ബ്രിഡ്ജ്ടൗണിൽ അഫ്ഗാനിസ്താനെ ഇന്ത്യ നേരിടും. ശനിയാഴ്ച ബംഗ്ലാദേശും തിങ്കളാഴ്ച ആസ്ട്രേലിയയുമാണ് രോഹിത് ശർമക്കും സംഘത്തിനും എതിരാളികൾ. നാല് ടീമുകൾ അടങ്ങുന്ന രണ്ട് ഗ്രൂപ്പാണ് സൂപ്പർ എട്ടിലുള്ളത്. ഓരോ ഗ്രൂപ്പിലെയും ടീമുകൾ പരസ്പരം ഏറ്റുമുട്ടി ആദ്യ രണ്ട് സ്ഥാനക്കാർ സെമി ഫൈനലിൽ കടക്കും.
ഇന്ത്യയും ആസ്ട്രേലിയയും ബംഗ്ലാദേശും അഫ്ഗാനിസ്താനുമാണ് ഗ്രൂപ് ഒന്നിൽ. ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും യു.എസും വെസ്റ്റിൻഡീസും രണ്ടിലും. ഗ്രൂപ് എയിലെ ആദ്യ രണ്ട് സ്ഥാനക്കാരാണ് ഇന്ത്യയും യു.എസും. ബിയിൽ നിന്ന് ഓസീസും ഇംഗ്ലണ്ടും സിയിൽ നിന്ന് വിൻഡീസും അഫ്ഗാനും ഡിയിൽനിന്ന് ദക്ഷിണാഫ്രിക്കയും ബംഗ്ലാദേശും യഥാക്രമം കടന്നു. പാകിസ്താൻ, ന്യൂസിലൻഡ്, ശ്രീലങ്ക തുടങ്ങിയ കരുത്തർ ഇക്കുറി ഗ്രൂപ് റൗണ്ടിൽത്തന്നെ പുറത്തായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.