മുംബൈ: തോളിന് പരിക്കേറ്റ ഇന്ത്യൻ ബാറ്റ്സ്മാൻ ശ്രേയസ് അയ്യർക്ക് ശസ്ത്രക്രിയ. ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തിനിടെ ഫീൽഡിങ്ങിനിടെയാണ് ശ്രേയസിന് പരിക്കേറ്റത്.
തുടർന്നു നടന്ന പരിശോധനയിൽ പരിക്ക് ഗുരുതരമാണെന്ന് കണ്ടെത്തിയതോടെ താരത്തെ മറ്റു മത്സരങ്ങളിൽനിന്നും ഒഴിവാക്കി.
ഒമ്പതിന് ആരംഭിക്കുന്ന ഐ.പി.എൽ സീസണിൽനിന്നും പുറത്തായി. നാലുമാസമെങ്കിലും വിശ്രമം വേണ്ടിവരുമെന്നാണ് റിപ്പോർട്ട്. ശ്രേയസ് പുറത്തായതോടെ ഡൽഹി കാപിറ്റൽസ് പുതിയ ക്യാപ്റ്റനായി ഋഷഭ് പന്തിനെ നിയമിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.