ന്യൂഡൽഹി: സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വൻറി20 ടൂർണമെൻറ് പ്രീക്വാർട്ടർ ഫൈനൽ മത്സരങ്ങൾ ചൊവ്വാഴ്ച നടക്കും. കേരളത്തിന് ഹിമാചൽപ്രദേശാണ് എതിരാളി. മറ്റു പ്രീക്വാർട്ടറുകളിൽ മഹാരാഷ്ട്ര വിദർഭയെയും കർണാടക സൗരാഷ്ട്രയെയും നേരിടും.
തമിഴ്നാട്, രാജസ്ഥാൻ, ബംഗാൾ, ഗുജറാത്ത്, ഹൈദരാബാദ് ടീമുകൾ നേരത്തേ ക്വാർട്ടർ ഉറപ്പിച്ചിട്ടുണ്ട്. ബാക്കി മൂന്നു ടീമുകളെ കണ്ടെത്താനാണ് പ്രീക്വാർട്ടർ മത്സരങ്ങൾ.
പ്രാഥമിക റൗണ്ടിൽ അഞ്ചു ഗ്രൂപ്പുകളിലെയും ഒന്നാം സ്ഥാനക്കാരാണ് നേരിട്ട് ക്വാർട്ടറിലെത്തിയത്. എല്ലാ ഗ്രൂപ്പുകളിലെയും രണ്ടാം സ്ഥാനക്കാരും പ്ലേറ്റ് ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായ വിദർഭയുമാണ് പ്രീക്വാർട്ടറിലേക്ക് യോഗ്യത നേടിയത്.
ഗ്രൂപ് ഡിയിൽ ഗുജറാത്തിനു പിന്നിൽ രണ്ടാമതായായിരുന്നു കേരളത്തിെൻറ മുന്നേറ്റം. അഞ്ചിൽ മൂന്നു കളികൾ ജയിച്ച കേരളം പോയൻറ് നിലയിൽ ഒപ്പമുണ്ടായിരുന്ന മധ്യപ്രദേശിനെ അവസാന മത്സരത്തിൽ തോൽപിച്ചതിെൻറ ബലത്തിലാണ് മുന്നേറിയത്.
അഞ്ചു കളികളിൽ 147.05 സ്ട്രൈക്ക് റേറ്റിൽ രണ്ടു അർധസെഞ്ച്വറിയടക്കം 175 റൺസടിച്ചിട്ടുള്ള നായകൻ സഞ്ജു സാംസണിെൻറ കരുത്തിലാണ് കേരളത്തിെൻറ പ്രതീക്ഷ. ഏഴു വിക്കറ്റുമായി ബേസിൽ തമ്പിയാണ് കേരളത്തിെൻറ വിക്കറ്റ്വേട്ടക്കാരിൽ മുന്നിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.