ട്വൻറി 20 ലോകകപ്പ്​: ബി.സി.സി.ഐയുടെ ലക്ഷ്യം 90 കോടി രൂപ ലാഭം

ദുബൈ: ട്വൻറി 20 ലോകകപ്പ്​ നടത്തിപ്പിലൂടെ ബി.സി.സി.ഐ ലക്ഷ്യമിടുന്നത്​ 1.2 കോടി ഡോളർ (90 കോടി രൂപ) ലാഭം. അപെക്​സ്​ കൗൺസിലിൽ ബി.സി.സി.ഐ സമർപ്പിച്ച കണക്കിലാണ്​ ഇക്കാര്യം വ്യക്​തമാക്കുന്നത്​. 39 മത്സരങ്ങൾക്ക്​ ആതിഥ്യം വഹിക്കുന്ന എമിറേറ്റ്​സ്​ ക്രിക്കറ്റ്​ ബോർഡിന് (ഇ.സി.ബി)​ 70 ലക്ഷം​ ഡോളർ നൽകും. ആറ്​ മത്സരങ്ങൾ നടത്തുന്ന ഒമാൻ ക്രിക്കറ്റ്​ ബോർഡിന്​ നാല്​ ലക്ഷം ഡോളറാണ് നൽകുന്നത്​.

യു.എ.ഇക്ക്​ നൽകുന്ന 70 ലക്ഷം ഡോളറിൽ 55 ലക്ഷം ഡോളറും നടത്തിപ്പ്​ ചെലവാണ്​. 15 ലക്ഷം ഡോളറാണ്​ ആതിഥ്യം വഹിക്കുന്നതിനുള്ള ഫീസായി നൽകുന്നത്​. ഇതിന്​ പുറമെ ടിക്കറ്റ്​ അവകാശവും ഒമാൻ, യു.എ.ഇ ക്രിക്കറ്റ്​ ബോർഡുകൾക്കാണ്​. ഇതുവഴി ക്രിക്കറ്റ്​ ബോർഡുകൾക്ക്​ നല്ലൊരു വരുമാനം ലഭിക്കും. ടൂർണമെൻറി​െൻറ ആകെ ചെലവിനായി വകയിരുത്തിയിരിക്കുന്നത്​ 2.5 കോടി ഡോളറാണ്​. ബി.സി.സി.ഐയുടെയും ഇ.സി.ബിയുടെയും ജീവനക്കാർ സംഘാടക സമിതിയിലുണ്ട്​.

Tags:    
News Summary - T20 World Cup BCCI targets Rs 90 crore profit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.