ദുബൈ: ടി20 ലോകകപ്പിന്‍റെ കലാശപ്പോരിൽ ടോസ് നേടിയ ആസ്ട്രേലിയ ന്യൂസിലൻഡിനെ ബാറ്റിങ്ങിനയച്ചു. ലോകകപ്പിൽ സാധ്യത കൽപിച്ചിരുന്ന രണ്ട് വമ്പൻമാരെ വീഴ്ത്തി ഫൈനലിലെത്തിയ ഓസീസും കിവീസും തങ്ങളുടെ കന്നി ടി20 ലോകകപ്പ് നേട്ടത്തിനായാണ് ദുബൈ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ഇന്ന് പോരാടുന്നത്.
2015ലെ ഏകദിന ലോകകപ്പിലേറ്റ തോൽവിക്ക് കംഗാരുപ്പടയോട് പകരംവീട്ടാനുള്ള അവസരമാണ് ഇന്ന് ന്യൂസിലൻഡിന് കൈവന്നിരിക്കുന്നത്. എന്നാൽ, കഴിഞ്ഞ നാല് പതിറ്റാണ്ടിനിടെ ഒരു നോക്കൗട്ട് മത്സരത്തിൽപോലും ആസ്ട്രേലിയയെ തോൽപിക്കാൻ കഴിഞ്ഞിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.