കോഹ്​ലിക്ക്​ പകരം ഇയാളെ പരീക്ഷിക്കൂ; ട്വൻറി20 ലോകകപ്പിന്​ ഒാപ്പണറെ നിർദേശിച്ച്​ സേ​വാഗ്​

ട്വൻറി20 ലോകകപ്പില്‍ രോഹിത് ശര്‍മ്മയുടെ സഹ ഓപ്പണറാവേണ്ടത് വിരാട് കോഹ്‌ലിയാകരുതെന്ന് മുന്‍ ഇന്ത്യൻ താരം വീരേന്ദര്‍ സെവാഗ്. കോഹ്‌ലി മൂന്നാം നമ്പരില്‍ കളിക്കുന്നത് തന്നെയാണ് നല്ലതെന്നും സേവാഗ്​ പറഞ്ഞു. കോഹലിയല്ല കെ.എൽ.രാഹുലാണ്​ ഇന്ത്യൻ ഒാപണറാവേണ്ടതെന്നാണ്​ സേവാഗി​െൻറ പക്ഷം. ഇക്കാര്യം കോഹ്​ലിയെ ആരെങ്കിലും പറഞ്ഞ്​ മനസിലാക്കണമെന്നും ഇന്ത്യയുടെ മുൻ ഒാപണർ കൂടിയായിരുന്ന സേവാഗ്​ കൂട്ടിച്ചേർത്തു.

'രോഹിത്തിനൊപ്പം ഓപ്പണറാവേണ്ടെന്നും മൂന്നാം നമ്പറില്‍ ഉറച്ചുനില്‍ക്കണമെന്നും വിരാട് കോഹ്‌ലിയെ പറഞ്ഞ് മനസിലാക്കിക്കണം. അത് ഇന്ത്യയുടെ സപ്പോര്‍ട്ടിങ്​ സ്റ്റാഫി​െൻറ ഉത്തരവാദിത്തമാണ്. കെഎല്‍ രാഹുല്‍ ഓപ്പണറാവുന്നതാണ് ഇന്ത്യക്ക് കൂടുതല്‍ ഗുണം ചെയ്യുക. സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ്, അനില്‍ കുംബ്ലെ, എംഎസ് ധോണി തുടങ്ങിയ സൂപ്പര്‍ നായകന്മാരിലാരെങ്കിലും കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തിയാല്‍ കോഹ്​ലിക്ക്​ മനസിലാവും.'

പഞ്ചാബ് കിങ്സ് നായകനായ രാഹുല്‍ ഈ സീസണില്‍ ഓപ്പണറായിറങ്ങി 13 മത്സരത്തില്‍ നിന്ന് 626 റണ്‍സാണ് നേടിയത്. നിലവില്‍ ഐപിഎല്ലിലെ ഓറഞ്ച് ക്യാപിന് അവകാശി രാഹുലാണ്. 15 മത്സരങ്ങളില്‍ നിന്ന് 603 റണ്‍സുമായി ചെന്നൈയുടെ ഋതുരാജ് ഗെയ്​ക്​വാദാണ് രണ്ടാമത്. 15 മത്സരങ്ങളില്‍ നിന്ന് 405 റണ്‍സുമായി കോഹ്‌ലി പട്ടികയില്‍ 12ാം സ്ഥാനത്താണ്. 13 മത്സരങ്ങളില്‍ നിന്ന് 398 റണ്‍സുമായി 15ാമതാണ് രോഹിത്.

'കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ഓപ്പണ്‍ ചെയ്യേണ്ട മൂന്നാം നമ്പറില്‍ കളിച്ചാല്‍ മതിയെന്ന് കോഹ്‌ലിയോട് ആരെങ്കിലും പറയുമോയെന്ന് സംശയമാണ്. അതൊരു പ്രശ്​നമാണ്. രാഹുലിനെ ഓപ്പണറാക്കി സ്വാതന്ത്ര്യത്തോടെ കളിക്കാന്‍ അനുവദിച്ചാല്‍ സിഎസ്‌കെയ്ക്കെതിരേ കണ്ടപോലുള്ള ഇന്നിങ്​സ്​ കാണാനാവും. വളരെ അപകടകാരിയായ ബാറ്റ്​സ്​മാനാണവന്‍'-സെവാഗ് കൂട്ടിച്ചേർത്തു.

Tags:    
News Summary - T20 World Cup: Not Virat Kohli; Virender Sehwag Reckons this player Should Open With Rohit Sharma

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.