ന്യൂഡൽഹി: താലിബാൻ ഭരണം ഏറ്റെടുത്തതോടെ ക്രിക്കറ്റിൽ വലിയ വളർച്ചയുണ്ടാക്കി മുന്നേറുന്ന അഫ്ഗാനിസ്ഥാൻ ക്രിക്കറ്റിെൻറ ഭാവിയെച്ചൊല്ലി ആശങ്കകൾ ക്രിക്കറ്റ് ലോകത്ത് ഉയരുകയാണ്. എന്നാൽ ഇതിനിടയിൽ താലിബാൻ ക്രിക്കറ്റിനെ പിന്തുണക്കുമെന്ന് ഉറപ്പിച്ചുപറയുകയാണ് അഫ്ഗാൻ ക്രിക്കറ്റ് ബോർഡ് സി.ഇ.ഒ ഹാമിദ് ഷിൻവരി.
ഇന്ത്യൻ വാർത്ത ഏജൻസിയായ പി.ടി.ഐയോട് കാബൂളിൽ വെച്ച് സംസാരിക്കുകയായിരുന്നു ഹാമിദ് ഷിൻവരി. ''താരങ്ങളും അവരുടെ ഫാമിലിയും സുരക്ഷിതരാണ്. താലിബാൻ ക്രിക്കറ്റ് ഇഷ്ടപ്പെടുന്നു. അവർ ഞങ്ങളെ തുടക്കം മുതൽക്കേ പിന്തുണക്കുന്നു. അവർ ഞങ്ങളുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നില്ല. ക്രിക്കറ്റ് മുന്നോട്ട് തന്നെ പോകും'' -ഷിൻവരി പറഞ്ഞു.
നേരത്തെ നിശ്ചയിച്ച പോലെ സീരീസുകളും ഐ.പി.എല്ലും നടക്കുമെന്നും ട്വൻറി 20 ലോകകപ്പിൽ പെങ്കടുക്കുമെന്നും ഷിൻവരി അറിയിച്ചു. അഫ്ഗാെൻറ സൂപ്പർതാരങ്ങളായ റാഷിദ് ഖാൻ, മുഹമ്മദ് നബി, മുജീബ് സദ്റാൻ അടക്കമുള്ളവർ ഇംഗ്ലണ്ടിൽ നടക്കുന്ന ദി ഹൻഡ്രഡ് ടൂർണമെൻറിൽ പങ്കെടുക്കുകയാണ്. ആസ്ട്രേലിയൻ താരം ഷോൺ ടെയ്റ്റിനെ ബൗളിങ് കോച്ചായും അവിഷ്ക ഗുണവർധനയെ ബാറ്റിങ് കോച്ചായും അടുത്തിടെ അഫ്ഗാൻ ക്രിക്കറ്റ് ബോർഡ് നിയമിച്ചിരുന്നു. അഫ്ഗാൻ ക്രിക്കറ്റിന് എല്ലാ വിധ സഹായങ്ങളും ബി.സി.സി.ഐയാണ് ചെയ്തുപോരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.