ടെസ്റ്റ് റാങ്കിങ്: ബൗളർമാരിൽ ഒന്നാമനായി അശ്വിൻ

ഏഴ് വര്‍ഷത്തിന് ശേഷം ഐ.സി.സി ടെസ്റ്റ് റാങ്കിങ്ങില്‍ ബൗളര്‍മാരിൽ ഒന്നാമനായി ഇന്ത്യന്‍ സ്പിന്നര്‍ ആര്‍. അശ്വിന്‍. ഇംഗ്ലീഷ് പേസർ ജെയിംസ് ആന്‍ഡേഴ്‌സണെയാണ് പിന്തള്ളിയത്. ആസ്‌ട്രേലിയക്കെതിരായ ബോർഡർ-ഗവാസ്കർ ട്രോഫിയിലെ രണ്ടാം ടെസ്റ്റില്‍ ആറ് വിക്കറ്റ് നേടിയതോടെ രണ്ട് സ്ഥാനം ​മുന്നാട്ടു കയറുകയായിരുന്നു. ഇപ്പോൾ നടക്കുന്ന ടെസ്റ്റിലും അവസാന ടെസ്റ്റിലും മികച്ച പ്രകടനം പുറത്തെടുക്കാനായാൽ അശ്വിന് സ്ഥാനം നിലനിർത്താനാവും. രണ്ടാം ടെസ്റ്റിൽ 10 വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജദേജ ഒരു സ്ഥാനം മെച്ചപ്പെടുത്തി എട്ടാം സ്ഥാനത്തേക്ക് കയറി. ജദേജയും അശ്വിനുമാണ് ടെസ്റ്റ് ആൾറൗണ്ടർമാരിൽ ഒന്നും രണ്ടും സ്ഥാനത്ത്.

ബൗളർമാരിൽ നാലാമതുള്ള ജസ്പ്രിത് ബുംറയാണ് ആദ്യ പത്തിലുള്ള മറ്റൊരു ഇന്ത്യന്‍ താരം. ആസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സാണ് മൂന്നാം സ്ഥാനത്ത്. പാകിസ്താന്‍ പേസര്‍ ഷഹീന്‍ അഫ്രീദി, ഇംഗ്ലണ്ടിന്റെ ഒല്ലി റോബിന്‍സണ്‍, ദക്ഷിണാഫ്രിക്കയുടെ കഗിസോ റബാദ എന്നിവരാണ് അഞ്ചും ആറും ഏഴും സ്ഥാനങ്ങളില്‍. എട്ടാമത് ജദേജയും ഒമ്പതാമത് ന്യൂസിലാൻഡിന്റെ കെയ്ല്‍ ജെയ്മിസണും പത്താമത് ആസ്ട്രേലിയയുടെ മിച്ചല്‍ സ്റ്റാർക്കുമാണ്.

ആസ്ട്രേലിയൻ താരങ്ങളായ മാര്‍നസ് ലബൂഷെയ്നും സ്റ്റീവന്‍ സമിത്തുമാണ് ബാറ്റർമാരിൽ ഒന്നും രണ്ടും സ്ഥാനത്ത്. ന്യൂസിലന്‍ഡിനെതിരെ നേടിയ സെഞ്ച്വറിയോടെ രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ഇംഗ്ലണ്ടിന്റെ ജോ റൂട്ട് മൂന്നാമതെത്തി. പാകിസ്താന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം നാലും ആസ്ട്രേലിയയുടെ ട്രാവിസ് ഹെഡ് അഞ്ചും സ്ഥാനത്താണ്. ന്യൂസിലന്‍ഡ് താരങ്ങളായ കെയ്ന്‍ വില്യംസണും ടോം ബ്ലണ്ടലുമാണ് ആറും ഏഴും സ്ഥാനങ്ങളില്‍. ​ഋഷഭ് പന്ത് (എട്ട്), രോഹിത് ശര്‍മ (ഒമ്പത്) എന്നിവരാണ് ആദ്യ പത്തിലുള്ള ഇന്ത്യന്‍ താരങ്ങള്‍. ശ്രീലങ്കയുടെ ദിമുത് കരുണാരത്‌നെയാണ് പത്താം സ്ഥാനത്ത്. 

Tags:    
News Summary - Test Ranking: Ashwin tops the bowlers list

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.