ആദ്യം മാതാവ്​, ഇപ്പോൾ സഹോദരിയും കോവിഡ്​ ബാധിച്ച്​ മരിച്ചു; സങ്കടക്കടലിൽ ഇന്ത്യൻ വനിതാ ക്രിക്കറ്റ്​ താരം

ബംഗളൂരു: ഇന്ത്യൻ വനിതാ ക്രിക്കറ്റ്​ താരം വേദ കൃഷ്ണമൂർത്തിയുടെ സഹോദരി കോവിഡ് ബാധിച്ച്​ മരിച്ചു. വ്യാഴാഴ്ച വൈകുന്നേരം ചിക്മഗലൂരുവിലായിരുന്നു അന്ത്യം. ഇവരുടെ മാതാവ്​ കോവിഡ്​ ബാധിച്ച്​ രണ്ടാഴ്​ച മുമ്പ്​ മരണപ്പെട്ടിരുന്നു.

ആർ.‌ടി.പി.‌സി.‌ആർ പരിശോധന പോസിറ്റീവായതിനെ തുടർന്ന് വേദയുടെ സഹോദരി വത്സല ശിവകുമാറിനെ (42) കഴിഞ്ഞ മാസമാണ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. 'കഴിഞ്ഞ രാത്രി അക്കയോട്​ എ​െൻറ കുടുംബത്തിന് സങ്കടത്തോടെ വിടപറയേണ്ടിവന്നു. നിങ്ങളുടെ പ്രാർഥനകൾക്കും സന്ദേശങ്ങൾക്കും നന്ദി. ഈ വിനാശകരമായ സമയത്ത്​ ദുരിതത്തിൽ കഴിയുന്നവരോടൊപ്പമാണ്​ എ​െൻറ മനസ്സ്​. നിങ്ങളുടെ പ്രിയപ്പെട്ടവരെ മുറുകെ പിടിച്ച് സുരക്ഷിതമായി തുടരുക' ^വേദ ട്വിറ്ററിൽ കുറിച്ചു.

മാതാവ്​ ചേലുവാബ ദേവിയുടെയും സഹോദരി വത്സലയുടെയും മരണം അവരെ മാനസികമായി തകർത്തിരിക്കുകയാണെന്ന്​ വേദയുടെ ബാല്യകാല പരിശീലകൻ ഇർഫാൻ സെയ്ത് പറഞ്ഞു.

അന്താരാഷ്ട്ര ക്രിക്കറ്റ് താരമെന്ന നിലയിലേക്ക്​ വേദയെ കൈപിടിച്ച്​ ഉയർത്തിയതിൽ വത്സലക്ക്​ പ്രധാന പങ്കുണ്ട്. വത്സലയുടെ ഭർത്താവ് 2003ൽ ഒരു വാഹനാപകടത്തിൽ മരിച്ചതോടെ അവളും 12 വയസ്സുള്ള വേദയും ക്രിക്കറ്റ്​ സ്വപ്​നങ്ങൾ പൂവണിയിക്കാനായി ചിക്​മഗലൂരിൽനിന്ന്​ ബംഗളൂരുവിലേക്ക്​ കുടിയേറുകയായിരുന്നു ^സെയ്​ത്​ കൂട്ടിച്ചേർത്തു.

ബംഗളൂരുവിൽ വത്സല സഹോദരിയെ ശിവാജി നഗറിലെ കർണാടക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിക്കറ്റിൽ ചേർത്തു. ഇർഫാൻ സെയ്​തി​െൻറ കീഴിലായിരുന്നു പരിശീലനം.

2011ൽ ദേശീയ ടീമിൽ അരങ്ങേറ്റം കുറിച്ച വേദ 48 ഏകദിനങ്ങളിലും 76 ട്വൻറി20യിലും ഇന്ത്യക്കായി കളിച്ചു. ഏകദിനത്തിൽ 829 റൺസും ട്വൻറി20യിൽ 875 റൺസും നേടി. ഇംഗ്ലണ്ടിനെതിരായ 2017ലെ വനിതാ ലോകകപ്പ്​ ഫൈനലിൽ കളിച്ച ടീമി​ലെ അവിഭാജ്യ ഘടകമായിരുന്നു.

Tags:    
News Summary - The first mother, now sister and died of covid; Indian women's cricketer in distress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.