ഒക്ടോബർ 16ന് ആസ്‌ട്രേലിയയിൽ ആരംഭിക്കുന്ന ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ പരിക്കേറ്റ ജസ്പ്രീത് ബുംറക്ക് പകരം മുഹമ്മദ് ഷമിയെ ഉൾപ്പെടുത്തി. ട്വന്റി 20 ലോകകപ്പ് ടീമിന്റെ സ്റ്റാൻഡ്‌ബൈ ലിസ്റ്റിൽ ഷമിയെ ആദ്യം ഉൾപ്പെടുത്തിയിരുന്നു. ബുംറയുടെ പരിക്ക് വെറ്ററൻ പേസർക്ക് അവസരമൊരുക്കുകയായിരുന്നു. മുഹമ്മദ് സിറാജിനെയും ഷാർദുൽ താക്കൂറിനെയും സ്റ്റാൻഡ്ബൈ ആയി ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവർ ഉടൻ ആസ്‌ട്രേലിയയിലേക്ക് തിരിക്കും. ബുംറക്ക് പകരം ദീപക് ചാഹറിനെയും പരിഗണിച്ചിരുന്നെങ്കിലും പരിക്ക് വില്ലനായി. ഒക്ടോബർ 23ന് പാകിസ്താനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.
"ഇന്ത്യയുടെ ട്വന്റി 20 ലോകകപ്പ് ടീമിൽ ജസ്പ്രീത് ബുംറയുടെ പകരക്കാരനായി മുഹമ്മദ് ഷമിയെ സെലക്ഷൻ കമ്മിറ്റി തെരഞ്ഞെടുത്തു. താരം ആസ്‌ട്രേലിയയിലെ ബ്രിസ്‌ബെയ്നിൽ ടീമിനൊപ്പം ചേരും," ബി.സി.സി.ഐ അറിയിച്ചു. ഇന്ത്യൻ ഫാസ്റ്റ് ബൗളിങ് നിരയിൽ ഇപ്പോൾ ഷമി, ഭുവനേശ്വർ കുമാർ, ഹർഷൽ പട്ടേൽ, അർഷ്ദീപ് സിങ് എന്നിവരാണുള്ളത്.
ലോകകപ്പിനുള്ള ഇന്ത്യൻ ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), കെ.എൽ രാഹുൽ (വൈസ് ക്യാപ്റ്റൻ), വിരാട് കോഹ്‍ലി, സൂര്യകുമാർ യാദവ്, ദീപക് ഹൂഡ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ദിനേഷ് കാർത്തിക് (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ, ആർ. അശ്വിൻ, യുസ്വേന്ദ്ര ചാഹൽ, അക്സർ പട്ടേൽ, ഭുവനേശ്വർ കുമാർ, ഹർഷൽ പട്ടേൽ, അർഷ്ദീപ് സിങ്, മുഹമ്മദ് ഷമി.
ട്വന്റി 20 ലോകകപ്പ്: ബുംറക്ക് പകരം മുഹമ്മദ് ഷമി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.