ക്രിക്കറ്റ് മൈതാനങ്ങളെ ആവേശത്തിലാഴ്ത്തിയ ഇതിഹാസം സചിൻ ടെണ്ടുൽക്കറുടെ 50ാം പിറന്നാൾ ദിനത്തിൽ ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ആദരം. സ്റ്റേഡിയത്തിന്റെ പടിഞ്ഞാറേ സ്റ്റാൻഡിന് സചിന്റെ പേരു നൽകിയാണ് അധികൃതർ താരത്തിന് ആദരമർപിച്ചത്. 1998ലെ ത്രിരാഷ്ട്ര പരമ്പരയിൽ മണൽക്കാറ്റ് വില്ലനായിട്ടും 143 റൺസ് അടിച്ചെടുത്ത് ഇന്ത്യയെ ഫൈനലിലെത്തിച്ചതുൾപ്പെടെ എണ്ണമറ്റ പ്രകടനങ്ങളാണ് സചിൻ ഷാർജ സ്റ്റേഡിയത്തിൽ നടത്തിയിരുന്നത്. ഫൈനലിലും സെഞ്ച്വറി ആവർത്തിച്ച സചിൻ ഇന്ത്യക്ക് കിരീടം സമ്മാനിച്ചിരുന്നു. 25ാം ജന്മദിനത്തിലായിരുന്നു അന്ന് സചിന്റെ വെടിക്കെട്ട്.
സചിന് ഏറെ പ്രിയപ്പെട്ട ജന്മദിനത്തിൽ സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടും സമാനമായി ഒരു ഗെയ്റ്റിന് സചിന്റെ പേരു നൽകിയിരുന്നു.
2013ലാണ് സചിൻ രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിച്ചത്. 100 രാജ്യാന്തര സെഞ്ച്വറികളെന്ന ചരിത്രം പൂർത്തിയാക്കിയായിരുന്നു 24 വർഷം നീണ്ട കരിയർ അവസാനിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.