ദുബൈ: അഫ്ഗാനിസ്താനെ നാല് വിക്കറ്റിന് തോൽപിച്ച ഇന്ത്യ അണ്ടർ 19 ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിെൻറ സെമിഫൈനലിൽ കടന്നു. ആദ്യ കളിയിൽ യു.എ.ഇയെ തോൽപിച്ച ഇന്ത്യ രണ്ടാം മത്സരത്തിൽ പാകിസ്താനോട് തോറ്റിരുന്നു. ഗ്രൂപ് എയിൽ മൂന്നു കളികളും ജയിച്ച പാകിസ്താന് പിന്നിൽ രണ്ടാം സ്ഥാനക്കാരായാണ് ഇന്ത്യയുടെ മുന്നേറ്റം. അഫ്ഗാനും യു.എ.ഇയും പുറത്തായി.
ബി ഗ്രൂപ്പിൽ കളിച്ച രണ്ടു കളികളും ജയിച്ച ബംഗ്ലാദേശും ശ്രീലങ്കയും സെമിയിലേക്ക് മുന്നേറി. പോയന്റില്ലാത്ത നേപ്പാളും കുവൈത്തും പുറത്തായി. ബംഗ്ലാദേശും ശ്രീലങ്കയും തമ്മിൽ ചൊവ്വാഴ്ച നടക്കുന്ന മത്സരത്തിൽ ജയിച്ച് ഗ്രൂപ് ജേതാക്കളാവുന്നവരായിരിക്കും വ്യാഴാഴ്ച നടക്കുന്ന സെമിയിൽ ഇന്ത്യയുടെ എതിരാളികൾ.
ജയിക്കുന്നവർക്ക് സെമിയിലേക്ക് മുന്നേറാമായിരുന്ന കളിയിൽ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാൻ നാലു വിക്കറ്റിന് 259 റൺസെടുത്തപ്പോൾ ഇന്ത്യ 10 പന്ത് ബാക്കിയിരിക്കെ ആറ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തുകയായിരുന്നു. ഹർനൂർ സിങ്ങാണ് (65) ഇന്ത്യയുടെ ടോപ്സ്കോറർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.