ഊഹം തെറ്റിയില്ല! കോഹ്ലിയും അനുഷ്കയും രണ്ടാമത്തെ കുഞ്ഞിനായി കാത്തിരിക്കുന്നു; വെളിപ്പെടുത്തി ഡിവില്ലി‍യേഴ്സ്

ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ടു ടെസ്റ്റുകളിൽനിന്ന് സൂപ്പർ ബാറ്റർ വിരാട് കോഹ്ലി വിട്ടുനിൽക്കുന്നതിന്‍റെ കാരണം തേടുകയായിരുന്നു ആരാധകർ. പലവിധ അഭ്യൂഹങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് പുറത്തുവന്നത്. താരത്തിന്‍റെ മാതാവിന്‍റെ ആരോഗ്യസ്ഥിതി സംബന്ധിച്ചുവരെ പ്രചാരണം നടന്നിരുന്നു.

കോഹ്ലിയുടെ ഭാര്യ അനുഷ്ക ശർമ ഗർഭിണിയാണെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. ആരാധകരുടെ ഈ ഊഹം തെറ്റിയില്ല, അതേ, ദമ്പതികൾ രണ്ടാമത്തെ കുഞ്ഞിനായി കാത്തിരിക്കുകയാണ്. മുൻ ദക്ഷിണാഫ്രിക്കൻ താരവും ബംഗളൂരു റോയൽ ചലഞ്ചേഴ്സിലെ മുൻ സഹതാരവുമായിരുന്നു എബി ഡിവില്ലിയേഴ്സാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അനുഷ്കയും തന്‍റെ നല്ല സുഹൃത്തായ കോഹ്ലിയും ഈ വർഷം അവരുടെ രണ്ടാമത്തെ കുഞ്ഞിനായി കാത്തിരിക്കുന്നുവെന്നാണ് തന്‍റെ യൂട്യൂബ് ചാനലിൽ ഡിവില്ലിയേഴ്സ് വെളിപ്പെടുത്തിയത്.

‘ഞാൻ കോഹ്ലിക്ക് മെസേജ് അയച്ചു, അദ്ദേഹത്തിന്‍റെ വായിൽനിന്ന് കേട്ടു.കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താനാകില്ല, ഒരുകാര്യം പറയാം, അവൻ സുഖമായിരിക്കുന്നു, കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്നു. അതാണ് ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റ് മത്സരങ്ങൾ നഷ്‌ടപ്പെടാൻ കാരണം. രണ്ടാമത്തെ കുഞ്ഞിനായി കാത്തിരിക്കുകയാണ്, ഇത് കുടുംബത്തിനൊപ്പം ചെലവഴിക്കാനുള്ള സമയമാണ്’ -ഡിവില്ലിയേഴ്സ് പറഞ്ഞു.

വ്യക്തിപരമായ കാരണങ്ങളാൽ ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ ആദ്യ രണ്ടു ടെസ്റ്റുകളിൽനിന്ന് കോഹ്ലി വിട്ടുനിൽക്കുന്നുവെന്നാണ് ബി.സി.സി.ഐ വ്യക്തമാക്കിയത്. ഗർഭിണിയാണെന്ന വിവരം ദമ്പതികൾ ഇതുവരെ ഔദ്യോഗികമായി പുറത്തുപറഞ്ഞിട്ടില്ല. 2021ലാണ് ദമ്പതികൾക്ക് ആദ്യ കുഞ്ഞ് വാമിക ജനിക്കുന്നത്. മാതാവ് സരോജ് കോഹ്ലിയുടെ ആരോഗ്യസ്ഥിതി മോശമാണെന്ന തരത്തിൽ അഭ്യുഹങ്ങൾ പുറത്തുവന്നപ്പോൾ അത് വ്യാജമാണെന്ന് പറഞ്ഞ് കോഹ്ലിയുടെ സഹോദരൻ തന്നെ രംഗത്തുവന്നിരുന്നു. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയായിരുന്നു സഹോദരന്‍റെ പ്രതികരണം.

Tags:    
News Summary - Virat Kohli & Anushka Sharma Expecting Their 2nd Child

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.