കാൻബറ: അന്താരാഷ്ട്ര ക്രിക്കറ്റിൽ വിരാട് കോഹ്ലിക്ക് പുതിയ നാഴികക്കല്ല്കൂടി. ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ 12000 റൺസ്ബി ക്ലബിലെത്തുന്ന താരമെന്ന ബഹുമതിയാണ് ഇന്ത്യൻ നായകൻ തെൻറ പേരിൽ എഴുതിച്ചേർത്തത്. 242ാം ഇന്നിങ്സിലാണ് കോഹ്ലിയുടെ നേട്ടം.
12000 ക്ലബ്ബിലെത്താൻ 23 റൺസ് കൂടി തേടിയാണ് കോഹ്ലി കാൻബറയിൽ ബാറ്റുചെയ്യാനെത്തിയത്. മത്സരത്തിൽ 78 പന്തിൽ 63 റൺസുമായി കോഹ്ലി പുറത്തായിരുന്നു.
300 ഇന്നിങ്സുകളിൽ നിന്നും 12000 ക്ലബിലെത്തിയ സചിൻ ടെണ്ടുൽക്കറുടെ പേരിലായിരുന്നു നേരത്തേ ഈ റെക്കോർഡ്. 12000 ക്ലബിലെത്താൻ റിക്കി പോണ്ടിങ് 314 ഇന്നിങ്സും കുമാർ സംഗക്കാര 336 ഇന്നിങ്സും സനത് ജയസൂര്യ 379 ഇന്നിങ്സും എടുത്തു.
ഏകദിനത്തിൽ 43 സെഞ്ച്വറികൾ ഇതുവരെ കുറിച്ച കോഹ്ലി 49 സെഞ്ച്വറികളുള്ള സചിെൻറ മാത്രം പിന്നിലാണ്. 30 സെഞ്ച്വറികളുള്ള പോണ്ടിങ് മൂന്നാമതും 29 സെഞ്ച്വറികളുള്ള രോഹിത് ശർമ നാലാമതുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.