ന്യൂഡൽഹി: ടെസ്റ്റ് നായക പദവി ഒഴിയാനുള്ള വിരാട് കോഹ്ലിയുടെ തീരുമാനം വ്യക്തിപരമാണെന്നും അതിനെ മാനിക്കുന്നുവെന്നും ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ''വിരാടിനു കീഴിൽ ഇന്ത്യൻ ക്രിക്കറ്റ് എല്ലാ ഫോർമാറ്റുകളിലും വലിയ കുതിപ്പാണ് നടത്തിയത്. ഭാവിയിലും ഈ ടീമിനെ പുതിയ ഉയരങ്ങൾ തൊടുന്ന സുപ്രധാന അംഗമായി അദ്ദേഹം തുടരും.
മഹാനായ കളിക്കാരൻ'' -ഗാംഗുലി ട്വീറ്റ് ചെയ്തു. 68 ടെസ്റ്റിൽ 40 വിജയവുമായി ഇന്ത്യൻ ടെസ്റ്റ് നായകരിൽ ഏറ്റവും വലിയ വിജയനായകനായാണ് കോഹ്ലി മടങ്ങിയത്. വിദേശ നായകരെ കൂടി പരിഗണിച്ചാൽ ഗ്രെയിം സ്മിത്ത് (53), റിക്കി പോണ്ടിങ് (48), സ്റ്റീവ് വോ (41) എന്നിവർക്കു പിറകെ നാലാമതും. ദക്ഷിണാഫ്രിക്കയിൽ പരമ്പര തോറ്റതിന് പിറ്റേന്നായിരുന്നു പ്രഖ്യാപനം.
സഹതാരങ്ങളും കോഹ്ലിയെ അഭിനന്ദനവുമായി മൂടി. അഭിമാനിക്കാവുന്ന നായക കാലഘട്ടമായിരുന്നു കോഹ്ലിക്കു കീഴിലെന്ന് ചേതേശ്വർ പുജാര പറഞ്ഞു. പിൻഗാമിയെ തിരഞ്ഞെടുക്കുന്നിടത്ത് സംഘാടകർക്ക് തലവേദനയാകുമെന്ന് വൈകാരികമായ കുറിപ്പിനൊടുവിൽ രവിചന്ദ്രൻ അശ്വിൻ ട്വീറ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.