പാകിസ്താനോട് ഇന്ത്യ തോറ്റതിന്‍റെ കാരണങ്ങൾ ഇതാണ്...; തുറന്ന് പറഞ്ഞ് വീരേന്ദർ സെവാഗ്

ഏഷ്യാ കപ്പ് സൂപ്പർ ഫോറിൽ അവസാന ഓവർ വരെ നീണ്ട പോരാട്ടത്തിനൊടുവിലാണ് പാകിസ്താനെതിരെ ഇന്ത്യ തോൽവി വഴങ്ങിയത്. അഞ്ചു വിക്കറ്റിനായിരുന്നു പാകിസ്താന്‍റെ ജയം.

ഇന്ത്യയുടെ തോൽവിയിലേക്ക് നയിച്ചതിൽ പ്രധാനമായും രണ്ടു കാരണങ്ങളാണ് മുൻ ഇന്ത്യൻ ബാറ്റർ വീരേന്ദർ സെവാഗ് എടുത്തുപറയുന്നത്. 18ാം ഓവറിൽ ആസിഫ് അലിയുടെ അനായാസ ക്യാച്ച് അർഷ്ദീപ് സിങ് വിട്ടുകളഞ്ഞതും ഇന്ത്യൻ ബൗളർമാരുടെ വൈഡ് ഡെലിവറികളും.

നിർണായക ഘട്ടത്തിൽ ആസിഫിന്‍റെ വിക്കറ്റ് കിട്ടിയിരുന്നെങ്കിൽ കളി ജയിക്കാമായിരുന്നെന്നാണ് സെവാഗിന്‍റെ വിലയിരുത്തൽ. കൂടാതെ, മത്സരത്തിൽ എട്ടു എക്സ്ട്രാ റൺസുകളാണ് ഇന്ത്യൻ ബൗളർമാർ വഴങ്ങിയത്. ഇതിൽ ആറും വൈഡുകളാണ്.

'അർഷ്ദീപ് സിങ് കൈവിട്ട ക്യാച്ചും ഇന്ത്യൻ ബൗളർമാർ എറിഞ്ഞ വൈഡ് ഡെലിവറികളുമാണ് പാകിസ്തനോടേറ്റ ഇന്ത്യയുടെ തോൽവിക്ക് കാരണമെന്ന് ഞാൻ കരുതുന്നു. ഇന്ത്യ നിരവധി വൈഡുകൾ ബൗൾ ചെയ്തു' -വീരേന്ദർ സെവാഗ് ക്രിക്ബസ്സിനോട് പറഞ്ഞു.

'ക്യാപ്റ്റൻ എന്ന നിലയിൽ എന്റെ ബൗളർ റണ്ണിനായി അടിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു, പക്ഷേ അധിക റൺസോ അധിക പന്തുകളോ വഴങ്ങരുത്. ക്രെഡിറ്റ് പാകിസ്താനാണ്. മത്സരത്തിലുടനീളം അവർ നന്നായി ബാറ്റ് ചെയ്തു' -സെവാഗ് കൂട്ടിച്ചേർത്തു.

Tags:    
News Summary - Virender Sehwag Points Out Two Reasons That Cost India Super 4 Match vs Pakistan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.