‘അതിനു കഴിയില്ലെങ്കിൽ ഐ.പി.എൽ കളിക്കരുത്’; ഡേവിഡ് വാർണർക്കെതിരെ മുൻ ഇന്ത്യൻ സ്റ്റാർ ഓപ്പണർ

ഐ.പി.എല്ലിൽ രാജസ്ഥാൻ റോയൽസിനോടും തോൽവി വഴങ്ങിയ ഡൽഹി ക്യാപിറ്റൽസ് നായകൻ ഡേവിഡ് വാർണർക്കെതിരെ വ്യാപക വിമർശനം. സഹതാരങ്ങളെല്ലാം അതിവേഗം മടങ്ങുമ്പോഴും ഒരറ്റത്ത് നിലയുറപ്പിച്ച ഓസീസ് താരം 55 പന്തിൽ 65 റൺസെടുത്താണ് പുറത്തായത്.

എല്ലാ മേഖലയിലും കരുത്തു കാട്ടിയ രാജസ്ഥാൻ 57 റൺസിന് മത്സരം സ്വന്തമാക്കി. ഇതോടെ സീസണിലെ മൂന്നു മത്സരങ്ങളും തോറ്റ ഡൽഹി പോയന്‍റ് പട്ടികയിൽ ഒമ്പതാമതാണ്. കൂറ്റൻ സ്കോർ വിജയലക്ഷ്യമായി മുന്നിലിരിക്കെ, നായകൻ ഏകദിന ശൈലയിൽ ബാറ്റു വീശിയതാണ് വിമർശത്തിനിടയാക്കിയത്. വാർണർ രാജസ്ഥാന്‍റെ യുവ താരം യശസ്വി ജയ്സ്വാളിനെ കണ്ടുപഠിക്കണമെന്ന് മുൻ ഇന്ത്യൻ സ്റ്റാർ ഓപ്പണർ വിരേന്ദർ സെവാഗ് പറഞ്ഞു.

‘നമ്മൾ ഇംഗ്ലീഷിൽ അവനോട് കാര്യങ്ങൾ പറയേണ്ട സമയമായെന്ന് എനിക്ക് തോന്നുന്നു, വാർണർക്ക് അത് കേൾക്കുമ്പോൾ നിരാശ തോന്നിയേക്കാം. ഡേവിഡ്, നിങ്ങൾ കേൾക്കുന്നുണ്ടെങ്കിൽ, ദയവായി നന്നായി കളിക്കൂ. 25 പന്തിൽ 50 റൺസ് നേടു. ജയ്‌സ്വാളിൽ നിന്ന് പഠിക്കുക, അദ്ദേഹം 25 പന്തിൽ അടിച്ചെടുത്തു. അതിനു കഴിയുന്നില്ലെങ്കിൽ ഐ.പി.എല്ലിൽ വന്ന് കളിക്കരുത്’ -ക്രിക്ബസ്സുമായി നടത്തിയ അഭിമുഖത്തിൽ സെവാഗ് പറഞ്ഞു.

55-60 എന്ന സ്കോറിനേക്കാൾ ഡേവിഡ് വാർണർ 30 റൺസിന് പുറത്താകുന്നതായിരുന്നു ടീമിന് നല്ലത്. റോവ്മാൻ പവൽ, ഇഷാൻ പോറൽ എന്നിവരെപ്പോലുള്ള കളിക്കാർക്ക് വളരെ നേരത്തെ ഇറങ്ങാമായിരുന്നു, ഒരുപക്ഷേ എന്തെങ്കിലും ചെയ്യാമായിരുന്നു. അവർക്ക് പന്തുകളൊന്നും അവശേഷിച്ചില്ല, അവർ ടീമിലെ വമ്പനടിക്കാരാണെന്നും സെവാഗ് കൂട്ടിച്ചേർത്തു.

Tags:    
News Summary - Virender Sehwag SLAMS David Warner After Rajasthan Thrash Delhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.