കുവൈത്ത് സിറ്റി: ഐ.സി.സി ഇന്റർനാഷനൽ ക്രിക്കറ്റ് കൗൺസിൽ ടി20 ലോകകപ്പ് ഏഷ്യ എ യോഗ്യത മത്സരത്തിൽ ചാമ്പ്യന്മാരായ കുവൈത്ത് ക്രിക്കറ്റ് ടീമിന് വിമാനത്താവളത്തില്‍ ഉജ്ജ്വല സ്വീകരണം. കെ.സി.എ ഡയറക്ടര്‍ ജനറല്‍ സാജിദ് അഷ്റഫിന്റെ നേതൃത്വത്തിലാണ് ടീമിന് സ്വീകരണം ഒരുക്കിയത്.ഖത്തറിൽ നടന്ന സബ് റീജനൽ യോഗ്യത മത്സരങ്ങളിലെ മികച്ച പ്രകടനം ഈ മാസം അവസാനം നേപ്പാളിൽ നടക്കുന്ന റീജനൽ ഫൈനലിലേക്ക് കുവൈത്തിന് പ്രവേശനം നൽകിയിട്ടുണ്ട്.
ബഹ്റൈൻ, നേപ്പാൾ, സിംഗപ്പൂർ എന്നീ ടീമുകൾ അടങ്ങുന്ന ഗ്രൂപ്പിൽ പരസ്പരം ഏറ്റുമുട്ടി ഒന്നാം സ്ഥാനത്തെത്തുന്ന ടീം അടുത്ത വർഷം വെസ്റ്റിൻഡീസിലും യു.എസ്.എയിലുമായി നടക്കുന്ന ഐ.സി.സി ടി20 ലോകകപ്പിൽ കളിക്കാൻ യോഗ്യത നേടും. നാലു മലയാളികള്‍ അടക്കം ഏഴ് ഇന്ത്യക്കാർ കുവൈത്ത് ക്രിക്കറ്റ് ടീമിലുണ്ട്. കുവൈത്ത് ക്രിക്കറ്റ് അസോസിയേഷൻ അംഗവും മലയാളിയുമായ നവീൻ ഡി. ധനജ്ഞയനും ടീമിനെ അനുഗമിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.