ന്യൂഡല്‍ഹി: രഞ്ജി ട്രോഫിയ്ക്കായുള്ള ഡല്‍ഹി ടീമില്‍ ഇന്ത്യയുടെ ലോകകപ്പ് ജയിച്ച അണ്ടര്‍ 19 നായകന്‍ യഷ് ധുല്ലുമുണ്ടാകും. അതേസമയം ഇഷാന്ത് ശര്‍മ ഇത്തവണ രഞ്ജി ട്രോഫി കളിക്കുന്നില്ലെന്നും ഡി.ഡി.സി.എ അറിയിച്ചു.
ദക്ഷിണാഫ്രിക്കയിലെ മുഴുവന്‍ ടെസ്റ്റ് പരമ്പരയിലും ബെഞ്ചിലിരുന്ന ഇഷാന്ത് റെഡ് ബോള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നില്ലെന്നും തന്നെ സെലക്ഷന് പരിഗണിക്കേണ്ടതില്ലെന്ന് ഇഷാന്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും ഡി.ഡി.സി.എ പറഞ്ഞു.
യഷ് ധുല്‍ അധികം റെഡ് ബോള്‍ ക്രിക്കറ്റ് കളിച്ചിട്ടില്ലെങ്കിലും താരത്തിന്റെ ആത്മവിശ്വാസം വളരെ ഉയര്‍ന്നതാണെന്നും താരത്തിന് ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റുമായി പരിചയപ്പെടാനുള്ള അവസരം നല്‍കാനാണ് ശ്രമിക്കുന്നതെന്നും സെലക്ടര്‍മാരില്‍ ഒരാള്‍ വ്യക്തമാക്കി
ഫെബ്രുവരി 8ന് കരീബിയനില്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയ ധുല്‍ ഡല്‍ഹി സ്‌ക്വാഡില്‍ ചേരുന്നതിന് മുമ്പ് ജന്മനാട് സന്ദര്‍ശിക്കും. തുടര്‍ന്ന് അഞ്ച് ദിവസത്തെ ക്വാറന്റീന് ശേഷം അസമില്‍ ടീമിനൊപ്പം ചേരും. 2022 രഞ്ജി ട്രോഫി സീസണില്‍ പ്രദീപ് സാംഗ്വാന്‍ ആണ് ഡല്‍ഹിയെ നയിക്കുക. നിതീഷ് റാണ, നവ്ദീപ് സൈനി എന്നിവരും ടീമിലുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.