‘നിങ്ങൾ ശരിക്കും ദൈവത്തിന്റെ കുഞ്ഞാണ്’; കോഹ്‍ലിയുടെ റെക്കോഡ് നേട്ടത്തിന് പിന്നാലെ ഹൃദയസ്പർശിയായ കുറിപ്പുമായി അനുഷ്‍ക

മുംബൈ: ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തിൽ 50 സെഞ്ച്വറി നേടുന്ന ആദ്യ താരമായിരിക്കുകയാണ് വിരാട് കോഹ്‍ലി. ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സചിൻ ടെണ്ടുൽക്കറിനെയാണ് കോഹ്‍ലി മറികടന്നത്. മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ നടന്ന ന്യൂസിലാൻഡിനെതിരായ സെമി ഫൈനല്‍ പോരാട്ടത്തില്‍ ഒറ്റ ലോകകപ്പിൽ ഏറ്റവും കൂടുതൽ ​റൺസ് നേടുന്ന താരമെന്ന സചിന്റെ റെക്കോഡും കോഹ്‍ലി മറികടന്നു. ഈ മത്സരത്തിന് സാക്ഷിയാകാൻ ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്ക ശര്‍മയും എത്തിയിരുന്നു. മത്സരശേഷം ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ അനുഷ്‍ക പങ്കുവെച്ച ഹൃദയസ്‍പര്‍ശിയായ കുറിപ്പ് സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്.

‘ദൈവമാണ് മികച്ച തിരക്കഥാകൃത്ത്! നിങ്ങളുടെ സ്നേഹത്താൽ എന്നെ അനുഗ്രഹിച്ചതിന് അവനോട് അങ്ങേയറ്റം നന്ദിയുണ്ട്. നിങ്ങൾ കൂടുതൽ കരുത്തനായി വളരുകയും ഇച്ഛാശക്തിയോടെയും സത്യസന്ധതയോടെയും ആഗ്രഹിച്ചതെല്ലാം നേടുന്നതിനും ​അവനോട് നന്ദി പറയുന്നു. നിങ്ങൾ ശരിക്കും ദൈവത്തിന്റെ കുഞ്ഞാണ്’, എന്നിങ്ങനെയായിരുന്നു അനുഷ്‍കയുടെ കുറിപ്പ്.

റെക്കോഡ് നേട്ടത്തിന് ശേഷം അനുഷ്‍കക്ക് ഫ്ലയിങ് കിസ് നൽകിയാണ് കോഹ്‍ലി സന്തോഷം പ്രകടിപ്പിച്ചത്. മത്സരത്തിനിടെ ഗ്രൗണ്ടിലുള്ള കോഹ്‍ലിയും ഗാലറിയിലുള്ള അനുഷ്‍കയും തമ്മിലുള്ള ആംഗ്യസംഭാഷണങ്ങൾ ക്രിക്കറ്റ് ആരാധകരെ ആവേശത്തിലാക്കിയിരുന്നു. തൊട്ടുമുമ്പത്തെ മത്സരത്തിൽ വിരാട് കോഹ്‍ലി ലോകകപ്പിലെ ആദ്യ വിക്കറ്റ് നേടിയപ്പോൾ ഗാലറിയിൽ അനുഷ്‍കയുടെ ആഘോഷവും സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. 

Tags:    
News Summary - 'You are the child of God'; Anushka with a touching note after Kohli's record achievement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.